Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കാണാതായ...

സൗദിയിൽ കാണാതായ പ്രതീഷിനെ നാടുകടത്തൽ കേന്ദ്രത്തിൽ കണ്ടെത്തി

text_fields
bookmark_border
സൗദിയിൽ കാണാതായ പ്രതീഷിനെ നാടുകടത്തൽ കേന്ദ്രത്തിൽ കണ്ടെത്തി
cancel
camera_alt

പ്രതീഷ്​ ചന്ദ്രശേഖരൻ

ദമ്മാം: സൗദിയിൽ കാണാതായ മലയാളി യുവാവിനെ ആഴ്​ചകൾക്ക് ശേഷം നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കണ്ടെത്തി.​ ഹഫർ അൽബാത്വിനിൽ നിന്ന്​ കാണാതായ ആറ്റിങ്ങൽ ആലംകോട്​, തെൻ ചേരിക്കോണം സ്വദേശി പ്രതീഷ്​ ചന്ദ്രശേഖരനെയാണ്​ (34) ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ കണ്ടെത്തിയത്​. നിരവധി പേർ വിവിധയിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ്​ വക്കമാണ്​ പ്രതീഷ്​ നാടുകടത്തൽ കേന്ദ്രത്തിലുണ്ടെന്ന്​ സ്ഥിരീകരിച്ചത്​.

ഉടൻ തന്നെ പ്രതീഷിനെ ജാമ്യത്തിലിറക്കിയ നാസ്​ വക്കം അദ്ദേഹത്തെ ത​െൻറ വസതിയിൽ ഒപ്പം താമസിപ്പിച്ചിരിക്കുകയാണ്​. യുവാവിനെ കാണാനില്ലെന്ന്​ ഏതാനും ദിവസം മുമ്പ്​ ഗൾഫ്​ മാധ്യമം റിപ്പോർട്ട്​ ചെയ്​തിരുന്നു. തുടർന്ന്​ ആറ്റിങ്ങൽ എം.എൽ.എ ബി. സത്യൻ അറിയിച്ച പ്രകാരം​ നാസ് വക്കം​ അന്വേഷിച്ച്​ പ്രതീഷിനെ കണ്ടെത്തിയത്​​. നാസി​െൻറ ശ്രമഫലമായി ജയിലിന്​ പുറത്തിറങ്ങിയ പ്രതീഷ്​ വീഡിയോ കോൾ വഴി എം.എൽ.എയും വീട്ടുകാരെയും ബന്ധപ്പെട്ട്​ സംസാരിച്ചിരുന്നു. അഞ്ചു വർഷമായി ഹഫർ അൽബാത്വിനിലെ ഒരു സ്വകാര്യ കമ്പനിയിൽ ട്രെയിലർ ​ൈഡ്രവറായി ജോലി ചെയ്യുകയായിരുന്നു പ്രതീഷ്​. കഴിഞ്ഞ വർഷം അവധിക്ക്​ നാട്ടിൽ പോയ പ്രതീഷ്​ കോവിഡ്​ പ്രതിസന്ധി മൂലം തിരിച്ചുവരനാവാതെ അവിടെ കുടുങ്ങിപ്പോയി. തുടർന്ന്​ വലിയ തുക മുടക്കിയാണ്​ കഴിഞ്ഞ ഏപ്രിൽ രണ്ടിന്​ സൗദിയിൽ തിരിച്ചെത്തിയത്​.

തിരികെ വന്നാൽ ശമ്പളം കൂട്ടിത്തരാം എന്ന വാഗ്​ദാനം സ്​പോൺസർ പാലിക്കാൻ തയ്യാറാകാതിരുന്നതോടെ പുതിയ ജോലിക്ക്​ ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ സ്​പോൺസർ യുവാവിനെ ഒളിച്ചോടിയെന്ന്​ സൗദി ജവാസത്തിനെ (പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​) അറിയിച്ച്​ 'ഹുറൂബ്​' നിയമകുരുക്കിലാക്കുകയും നാടുകടത്തൽ കേന്ദ്രത്തിൽ ഏൽപിക്കുകയുമായിരുന്നു. ജോലിക്കെന്ന വ്യാജേന സ്​പോൺസർ കൂട്ടിക്കൊണ്ടുപോയ പ്രതീഷിനെ പിന്നെ സുഹൃത്തുക്കൾ കണ്ടിട്ടില്ല. അതേ തുടർന്ന്​ പ്രതീഷിനെ തേടി സുഹൃത്തുക്കൾ പലയിടങ്ങളിലും അലഞ്ഞു. ഒടുവിലാണ്​ നാടുകടത്തൽ കേന്ദ്രത്തിൽ കണ്ടെത്തിയത്​. അച്​ഛനും സഹോദരനും നേരത്തെ മരിച്ചുപോയ പ്രതീഷ്​ വൃദ്ധമാതാവും ഭാര്യയും കുഞ്ഞും അടങ്ങുന്ന നിർദ്ധന കുടുംബത്തി​െൻറ ഏക ആശ്രയമാണ്​. വളരെ താമസിയാതെ പ്രദീഷി​െൻറ യാത്രാരേഖകൾ പൂർത്തിയാക്കി നാട്ടിലയക്കുമെന്ന്​ നാസ്​ വക്കം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingSaudi Arabia
News Summary - Pratheesh who went missing in Saudi Arabia was found in a deportation center
Next Story