ജുബൈൽ ഇന്ത്യൻ സ്കൂൾ മുൻഅധ്യാപകൻ പ്രശാന്ത് ശിരോദ്കർ നാട്ടിൽ മരിച്ചു
text_fieldsജുബൈൽ : വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രിയങ്കരനായിരുന്ന ജുബൈൽ ഇന്ത്യൻ സ്കൂൾ മുൻ അധ്യാപകൻ മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിരോദ്കർ (62) ഹൃദയാഘാതം മൂലം മുംബൈയിൽ മരിച്ചു.
20 വർഷം ജുബൈൽ സ്കൂളിൽ സാമൂഹ്യശാസ്ത്രാധ്യാപക നായും കായിക വിഭാഗം ഇൻസ്‌ട്രക്ടർ ആയും സേവനം അനുഷ്ഠിച്ചിരുന്നു. 2018 ലാണ് വിരമിച്ച് നാട്ടിലേക്ക് പോയത്.
അദ്ദേഹത്തിെൻറ മരണവാർത്ത ജുബൈലിലെ പൗരസമൂഹത്തിന് വേദനാജനകമായി. സമൂഹ മാധ്യമങ്ങളിൽ ആദരാഞ്ജലികളൊഴുകി.
കുട്ടികളോട് അടുത്ത സുഹൃത്ത് എന്ന നിലയിൽ ഇടപെടുകയും മികച്ച രീതിയിൽ അധ്യയനം നടത്തുകയും ചെയ്തിരുന്നു പ്രശാന്ത് ശിരോദ്കർ.
കുറച്ചുനാൾ സ്കൂൾ സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. പള്ളിക്കൂടം കഴിഞ്ഞാൽ കളികളോടയായിരുന്നു പ്രിയം. പ്രശാന്തിെൻറ താൽപര്യം കണ്ടറിഞ്ഞ് ഫിസിക്കൽ എഡ്യുക്കേഷൻ ചുമതലയും സ്കൂൾ അധികൃതർ നൽകി.
ബാഡ്മിൻറൻ ആയിരുന്നു ഇഷ്ട കായിക വിനോദം. നല്ലൊരു ബാഡ് മിൻറൻ താരമായിരുന്ന അദ്ദേഹം സ്കൂളിലും പുറത്തും കളി പരിശീലിപ്പിച്ചു. ഒരു മകൻ ബാഡ് മിൻറനിൽ ദേശീയ താരമായി ഉയർന്നു. മകൾ മുംൈബയിൽ പഠിക്കുന്നു. പ്രശാന്ത് വിരമിച്ച ശേഷം മുംബെയിൽ ആയിരുന്നു താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
