പ്രശാന്തിന് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന പ്രശാന്തിന് കേളിയുടെ ഉപഹാരം ഉമ്മുൽ ഹമാം യൂനിറ്റ് സെക്രട്ടറി കലാം കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ ജോയൻറ് ട്രഷറർ ഇ. പ്രശാന്തിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
10 വർഷമായി ഉമ്മുൽ ഹമാം ഉറൂബ സനാഇയ്യയിൽ ജോലി ചെയ്യുന്ന പ്രശാന്ത് കണ്ണൂർ ആന്തൂർ തളിയിൽ സ്വദേശിയാണ്. യോഗത്തിൽ ഉമ്മുൽ ഹമാം സൗത്ത് യൂനിറ്റ് പ്രസിഡൻറ് ജോജി അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി പ്രദീപ് രാജ്, വൈസ് പ്രസിഡൻറ് ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ നൗഫൽ, സമദ്, അൻസാർ, യൂനിറ്റ് അംഗങ്ങളായ അക്ബർ, റോയി, കരീം എന്നിവർ സംസാരിച്ചു. പ്രശാന്തിനുള്ള ഉപഹാരം ബിജു, കലാം എന്നിവർ കൈമാറി. യൂനിറ്റ് സെക്രട്ടറി കലാം സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

