Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടര മാസം മുമ്പ് മരിച്ച പ്രദീപിന്റെ മൃതദേഹം സംസ്കരിച്ചു
text_fieldsbookmark_border
പ്രദീപ്
അബഹ: രണ്ടര മാസം മുമ്പ് അബഹയിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശി പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കൊറിയർ കമ്പനിയിൽ ജോലിക്കാരനായിരുന്ന ഇദ്ദേഹം ജൂണിലാണ് മരിച്ചത്. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ആരും തയാറാകാത്ത സാഹചര്യത്തിൽ അസീർ പ്രവാസി സംഘം ഏരിയ റിലീഫ് വിങ് കൺവീനർ ഷൗക്കത്തലി ആലത്തൂരിന്റെ പേരിൽ പവർ ഓഫ് അറ്റോർണി വരുത്തി നിയമ നടപടികൾ പൂർത്തീകരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അബഹയിൽനിന്നും കയറ്റിവിട്ട മൃതദേഹം ബഹ്റൈൻ വഴി ശനിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച് കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

