Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.​പി. യൂ​സ​ഫി​െൻറ കു​ടും​ബ​ത്തി​ന് കേ​ളി കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
പി.​പി. യൂ​സ​ഫി​െൻറ കു​ടും​ബ​ത്തി​ന് കേ​ളി കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
cancel

റി​യാ​ദ്: റി​യാ​ദി​ൽ നി​ര്യാ​ത​നാ​യ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ സി​മ​ൻ​റ്​ യൂ​നി​റ്റ് അം​ഗം പി.​പി. യൂ​സ​ഫി​െൻറ കു​ടും​ബ​ത്തി​നു​ള്ള കേ​ളി കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി. യൂ​സ​ഫി​െൻറ മ​ണ്ണാ​ർ​ക്കാ​ട്ടെ വീ​ട്ടി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​റ്റ​പ്പാ​ലം എം.​എ​ൽ.​എ അ​ഡ്വ. കെ. ​പ്രേം​കു​മാ​റാ​ണ് സ​ഹാ​യ​ധ​നം യൂ​സ​ഫി​െൻറ മ​ക​ൻ റോ​ഷ​ൻ യൂ​സ​ഫി​ന് കൈ​മാ​റി​യ​ത്.

ച​ട​ങ്ങി​ൽ സി.​പി.​എം കൊ​ട്ടോ​പ്പാ​ടം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം റ​ഫീ​ഖ് പാ​ല​ത്ത്, കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ സൈ​ത​ല​വി, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി. ​ഹം​സ, കേ​ളി ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി അം​ഗം മ​ധു ഇ​ട​പ്പു​റ​ത്ത്, പ്ര​വാ​സി സം​ഘം ഏ​രി​യ ട്ര​ഷ​റ​ർ ഹ​മീ​ദ്, പ്ര​വാ​സി സം​ഘം ജി​ല്ലാ​ക​മ്മി​റ്റി അം​ഗം എ. ​ഹം​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. 23 വ​ർ​ഷ​ത്തോ​ള​മാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന പി.​പി. യൂ​സ​ഫ് പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദ് കി​ങ്​ സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P.P. Yousuf's family receives Keli Family Assistance Fund
Next Story