Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​റ്റി​ൽ​നി​ന്ന്​...

കാ​റ്റി​ൽ​നി​ന്ന്​ വൈ​ദ്യു​തി: ആ​ദ്യ കാ​റ്റാ​ടി​പ്പാ​ടം പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

text_fields
bookmark_border
കാ​റ്റി​ൽ​നി​ന്ന്​ വൈ​ദ്യു​തി: ആ​ദ്യ കാ​റ്റാ​ടി​പ്പാ​ടം പ​ദ്ധ​തി​ക്ക്​ തു​ട​ക്കം
cancel
camera_alt

സൗ​ദി​യു​ടെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ അ​ൽ​ജൗ​ഫി​ൽ ആ​രം​ഭി​ക്കു​ന്ന കാ​റ്റാ​ടി​പ്പാ​ടം

ദ​മ്മാം: കാ​റ്റി​ൽ​നി​ന്ന്​ ​ൈവ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ആ​ദ്യ ട​ർ​ബൈ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്കം. സൗ​ദി​യു​ടെ വ​ട​ക്കു​ പ​ടി​ഞ്ഞാ​റ്​ മേ​ഖ​ല​യി​ലെ അ​ൽ​ജൗ​ഫി​ലാ​ണ്​ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. വി​ഷ​ൻ 2030െൻ​റ ഭാ​ഗ​മാ​യി സൗ​ദി​യി​ലെ 50 ശ​ത​മാ​നം വൈ​ദ്യു​തി പ്ര​കൃ​തി​യു​ടെ ഉൗ​ർ​ജ സ്രോ​ത​​സ്സു​ക​ളി​ൽ​നി​ന്ന്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ക എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ കാ​റ്റാ​ടി​പ്പാ​ടം നി​ർ​മി​ക്കു​ന്ന​ത്. സൗ​ദി ഊ​ർ​ജ മ​ന്ത്രാ​ല​യ​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

സൗ​ദി​യു​ടെ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ​നി​ന്ന്​ 900 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ൽ​ജൗ​ഫ് പ്ര​വി​ശ്യ​യി​ലെ ദൂ​മ​തു​ൽ ജ​ൻ​ദ​ൽ പ്ലാ​ൻ​റ്​ സൗ​ദി​യി​ലെ ആ​ദ്യ​െ​ത്ത കാ​റ്റി​ൽ​നി​ന്നു​ള്ള ഉൗ​ർ​ജ സ്രോ​ത​സ്സാ​യി മാ​റും. 400 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ഈ ​കാ​റ്റാ​ടി​പ്പാ​ട​ത്തു​ നി​ന്ന്​ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഊ​ർ​ജ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ക​സ​ന ഓ​ഫി​സി​ൻെ​റ​യും മ​സ്​​ദ​ർ ക​മ്പ​നി​യു​ടേ​യും സം​യു​ക്ത സം​രം​ഭ​മാ​യ ഇ​ത്​ മി​ഡി​ൽ ഇൗ​സ്​​റ്റി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഉൗ​ർ​ജ ഉ​ൽ​പാ​ദ​ന പ്ലാ​ൻ​റാ​കും.

രാ​ജ്യ​ത്തി​െൻറ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ പ്ര​തി​വ​ർ​ഷം 150 ദ​ശ​ല​ക്ഷം ഡോ​ള​ർ സം​ഭാ​വ​ന ചെ​യ്യാ​ൻ ഇൗ ​പ്ലാ​ൻ​റി​ന്​ ക​ഴി​യും. 2022ൽ ​പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​പ്ലാ​ൻ​റ്​ പ്ര​തി​വ​ർ​ഷം 400 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും ഒ​രു ദ​ശ​ല​ക്ഷം ട​ൺ കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡ് പു​റം​ത​ള്ളു​ക​യും ചെ​യ്യും. സൗ​ദി ഇ​ല​ക്ട്രി​സി​റ്റി ക​മ്പ​നി​യു​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ സൗ​ദി പ​വ​ർ പ്രൊ​ക്യു​ർ​മെൻറ്​ ക​മ്പ​നി​യു​മാ​യി 20 വ​ർ​ഷ​ത്തെ വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​റി​ൽ പ്ലാ​ൻ​റ്​ ഒ​പ്പി​ട്ടു​ക​ഴി​ഞ്ഞു. ദൂ​മ​തു​ൽ​ജ​ൻ​ദാ​ൽ കാ​റ്റാ​ടി വൈ​ദ്യു​തി നി​ല​യ​ത്തി​െൻറ നി​ർ​മ​ണ​ചെ​ല​വ്​ 500 ദ​ശ​ല​ക്ഷം റി​യാ​ൽ ആ​ണ്.

ഏ​താ​ണ്ട്​ 70,000 വീ​ടു​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഇ​വി​ടെ​നി​ന്ന്​ വി​ത​ര​ണം ചെ​യ്യാ​ൻ​ക​ഴി​യും. ശ​ക്ത​മാ​യ കാ​റ്റ്​ വീ​ശു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ ശ​രാ​ശ​രി 1.4 വാ​ട്ട്​ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം സാ​ധ്യ​മാ​കും. പു​ന​രു​പ​യോ​ഗ ഊ​ർ​ജ ​സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന്​ ​ൈവ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​െൻറ ആ​ദ്യ ചു​വ​ടു​വെ​പ്പാ​ണ്​ ഇ​ത്.

തു​ട​ർ​ന്ന്​ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും ഉൗ​ർ​ജ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​നി​ന്ന്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ​കാ​ക​യി​ലെ സോ​ളാ​ർ പ്രോ​ജ​ക്​​ടും ഇ​തി​െൻറ ഭാ​ഗ​മാ​ണ്. 2030 ഓ​ടെ എ​ണ്ണേ​ത​ര ഊ​ർ​ജ മേ​ഖ​ല​ക​ളി​ൽ സൗ​ദി വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ത​ന്നെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഭാ​വി​യെ മു​ന്നി​ൽ​ക്ക​ണ്ട്​ ദീ​ർ​ഘ വീ​ക്ഷ​ണ​മു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ സൗ​ദി അ​ത്യ​ന്താ​ധു​നി​ക വി​ക​സ​ന സ്വ​പ്​​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Power from the wind: the beginning of the first windmill project.
Next Story