ആഗോള ദാരിദ്ര്യത്തിനെതിരെ പോരാട്ടം തുടരും
text_fieldsറിയാദ്: ആഗോളതലത്തിൽ ദാരിദ്ര്യത്തിന് എതിരെ പോരാട്ടം തുടരുകയാണെന്ന് സൗദി അറേബ്യ. ന്യൂയോർക്കിൽ 73ാമത് യു.എൻ പൊതുസഭയിൽ ദാരിദ്ര്യനിർമാർജനവും ഇതര വികസന പ്രശ്നങ്ങളും സംബന്ധിച്ച് നടന്ന ചർച്ചയിൽ സൗദി വിദേശകാര്യമന്ത്രാലയ ഉപദേഷ്ടാവും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ നബീൽ ബിൻ മുഹമ്മദ് അൽസാലെഹ് വ്യക്തമാക്കിയതാണ് ഇക്കാര്യം. സാമൂഹികപ്രതിബദ്ധതയും മാനവികമൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ്ആഭ്യന്തര, ആഗോളതലങ്ങളിൽ ദാരിദ്ര്യനിർമാർജനത്തിന് വേണ്ടി സൗദി അറേബ്യ നിരന്തര പോരാട്ടം നടത്തുന്നതും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾക്ക് ഉറച്ച പിന്തുണ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരാജ്യങ്ങളിലേയും വികസര രാജ്യങ്ങളിലേയും ജനങ്ങൾക്ക് സഹായമെത്തിക്കുന്നു. വികസര രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കവും സാമൂഹിക വെല്ലുവിളികളും നേരിടാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യാനും സാമൂഹിക രാഷ്ട്രീയ അടിയന്തര സാഹചര്യങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ദുരിതത്തിനിരയാകുന്ന ജനങ്ങളെ സഹായിക്കാനും ആവശ്യമായ പ്രവർത്തനങ്ങളും പിന്തുണയുമാണ് വേണ്ടതെന്നും അൽസാലെഹ് കൂട്ടിച്ചേർത്തു.
ഇത്തരം സന്ദർഭങ്ങളിൽ ആദ്യം ഇടപെടുകയും ഉടനടി പരിഹാരശ്രമത്തിന് മുൻകൈയ്യെടുക്കുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.
ലോകത്തൊട്ടാകെയുള്ള മുഴുവൻ ജനങ്ങളും ഇൗ രാജ്യത്തിെൻറ മാനവിക പരിഗണനയിലാണ്. ആഗോള ഭക്ഷ്യസുരക്ഷ, ജലലഭ്യത, പൊതുശുചിത്വ പരിപാലനം, പോഷകാഹാര ലഭ്യത, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഭദ്രത, വിവിധ മാനവിക വിഷയങ്ങൾ എന്നീ ആവശ്യങ്ങൾക്കുള്ള വിവിധ പദ്ധതികൾക്കായി ദരിദ്രരാജ്യങ്ങൾക്കിടയിൽ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ് സെൻറർ) നൂറ് കോടി 800 ദശലക്ഷം ഡോളറാണ് ചെലവഴിക്കുന്നത്. ഇൗ ആവശ്യങ്ങൾക്കായി 80 അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ 269 പ്രോജക്ടുകളാണ് നടപ്പാക്കുന്നത്. യമൻ, സിറിയ, സോമാലിയ എന്നീ രാജ്യങ്ങളും മ്യാന്മറിലേയും ബംഗ്ലാദേശിലേയും റോഹിങ്ക്യൻ അഭയാർഥികളുമാണ് ഇൗ പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കൾ. ദാരിദ്ര്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഇസ്ലാമിക് ഡവലപ്മെൻറ് ബാങ്കിെൻറ പിന്തുണയോടെ രൂപവത്കരിച്ച നിധിയിലേക്ക് സൗദി അറേബ്യ പുതുതായും നൂറ് കോടി ഡോളർ സംഭാവന ചെയ്തിട്ടുണ്ടെന്നും അൽസാലെഹ് വിശദീകരിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ സൗദി അറേബ്യ ഇങ്ങനെ സംഭാവനയായും വികസന സഹായമായും ചെലവഴിച്ചത് 100 ശതകോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
