പൊതുമാപ്പ്: അപേക്ഷകർ കുറവ്: ജുബൈൽ എമർജൻസി സർട്ടിഫിക്കറ്റ് വിതരണ കേന്ദ്രം നിർത്താൻ ആലോചന സാബു മേലതിൽ
text_fieldsജുബൈൽ: പൊതുമാപ്പ് ലഭിക്കുന്നതിനുവേണ്ടി വിതരണം ചെയ്യുന്ന എമർജൻസി സർട്ടിഫിക്കറ്റ് (ഇ.സി ) വാങ്ങാൻ ആവശ്യക്കാരില്ലാത്തതിനാൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ജുബൈലിൽ ആരംഭിച്ച വി.എഫ്.എസ് ഓഫീസ് താൽകാലികമായി നിർത്തിവെക്കാൻ ആലോചന. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ആരംഭിച്ച ഇ.സി അപേക്ഷ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കൗണ്ടറാണ് അപേക്ഷകരില്ലാത്തതിനാൽ പൂട്ടാൻ ആലോചിക്കുന്നത്. അതേ സമയം ഇവിടുത്തെ വി.എഫ്.എസ് വഴി നടന്നു വരുന്ന പാസ്പ്പോർട്ട് പുതുക്കലും സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനും മാറ്റമില്ലാതെ തുടരും.
പൊതുമാപ്പ് ആരംഭിച്ച് ഇതുവരെ 150 ൽ താഴെ അപേക്ഷകർ മാത്രമാണ് ഇ.സി ക്കായി ജുബൈൽ വി.എഫ്.എസ് ഓഫീസിനെ സമീപിച്ചത് . എല്ലാവർക്കും സമയ ബന്ധിതമായി ഇ.സി ലഭ്യമാക്കുന്നതിനും വേണ്ട നിർദേശങ്ങൾ നൽകുന്നതിനും ജീവനക്കാരൻ ഗോഡ് വിെൻറ നേതതൃത്വത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടന്നുവന്നത്. വി.എഫ്.എസ്സിെൻറ ഓഫീസിനു സമീപത്തായി ഇ.സി ലഭിച്ചവർക്ക് തർഹീലിൽ അപ്പോയിൻറ്മെൻറ് എടുക്കുന്നതിനും മറ്റു സഹായങ്ങൾക്കുമായി സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സഹായ കേന്ദ്രവും ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ജുബൈൽ സന്ദർശിച്ച ഇന്ത്യൻ അംബാസഡർ ജാവേദ് അഹമ്മദ് സന്നദ്ധ പ്രവർത്തകരുടെയും വി.എഫ്.എസ്സിെൻറയും പ്രവർത്തനങ്ങളെ ശ്ലാഘിച്ചിരുന്നു. ജുബൈൽ ജവാസാത് അധികൃതരുമായി ഔട്ട് പാസ്സ് വിതരണം ആരംഭിക്കാൻ ചർച്ചകൾ നടത്താമെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ ഈ ആഴ്ച ഇ.സി വാങ്ങാൻ എത്തിയ അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. ബുധനാഴ്ച ആകെ മൂന്നു പേരാണ് ബുധനാഴ്ച വന്നത്. ഇതിനെ തുടർന്നാണ് ഇ.സി വിതരണം ജുബൈലിൽ നിർത്തിവെക്കാൻ വി.എഫ്.എസ്സ് ആലോചിക്കുന്നത്. ഇനിയുള്ള അപേക്ഷകർ ദമ്മാമിൽ നേരിട്ട് പോകേണ്ടി വരും. പാസ്പ്പോർട്ട് പുതുതായി എടുക്കുന്നതിനും പുതുക്കുന്നതിനും സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനും മറ്റും ഇവിടെ തുടരും. പൊതുമാപ്പ് അപേക്ഷകർക്കായി തുടങ്ങിയ സേവന കേന്ദ്രത്തിെൻറ പ്രവർത്തനവും നിർത്തിവെക്കില്ല. ദമ്മാമിനും ഖഫ്ജിക്കും പുറമെ അൽ-അഹ്സയിലും ഔട്ട് പാസ് വിതരണത്തിന് നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
