Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പരക്കെ മഴക്ക്...

സൗദിയിൽ പരക്കെ മഴക്ക് സാധ്യത: 11 പ്രവിശ്യകളിൽ ജാഗ്രത നിർദേശം

text_fields
bookmark_border
സൗദിയിൽ പരക്കെ മഴക്ക് സാധ്യത: 11 പ്രവിശ്യകളിൽ ജാഗ്രത നിർദേശം
cancel

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വസന്തകാല മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ 11 പ്രവിശ്യകളിൽ ഇന്ന് ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ റിപ്പോർട്ട് പ്രകാരം റിയാദ്, മക്ക, മദീന, അൽ ബാഹ, അസീർ, ജിസാൻ, ഖസീം, ഹാഇൽ, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖലകൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. മിതമായതോ ശക്തമായതോ ആയ മഴക്കൊപ്പം പലയിടങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

മഴയോടൊപ്പം തന്നെ ഈ പ്രദേശങ്ങളിലും തബൂക്കിന്റെ ചില ഭാഗങ്ങളിലും ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ട്. കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറക്കാൻ കാരണമായേക്കും. അതിനാൽ വാഹനയാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlertprovinceSaudi ArabiaWidespread rainpossibility
News Summary - Possibility of widespread rain in Saudi Arabia: Alert issued for 11 provinces
Next Story