പൊടിക്കാറ്റ് ശക്തമാകാൻ സാധ്യത
text_fieldsയാംബു: തിങ്കളാഴ്ച മുതൽ വ്യാഴാഴ്ചവരെ സൗദിയുടെ വിവിധ മേഖലകളിൽ ശക്തമായ പൊടിക്കാറ്റ് അടിച്ചുവീശാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിൽ വരുന്ന നാലു ദിവസങ്ങളിൽ ഉപരിതല കാറ്റിന്റെ വേഗത ശക്തിപ്പെടുന്ന കാരണത്താൽ പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നൽകി. ദുബ, അൽവജഹ്, ഉംലജ്, യാംബു, റാബിഖ്, ജിദ്ദ, അൽലൈസ് തുടങ്ങിയ പ്രദേശങ്ങളിലെ തീരമേഖലകളിലും പൊടിക്കാറ്റ് ശക്തിപ്രാപിക്കും. ചെങ്കടലിന്റെ ഉപരിതല കാറ്റിന്റെ ചലനം വേഗതയിലായിരിക്കുമെന്നും തിരമാലകളുടെ ഉയരം വർധിക്കാൻ ഇതു കാരണമാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

