Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഹസയിൽ ശ്രദ്ധ നേടി 'റാസ് അൽ ഐർ' ജനകീയ മജ്‌ലിസ്

text_fields
bookmark_border
സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ കേന്ദ്രം സന്ദർശകരെ ആകർഷിക്കുന്നു
അൽ ഹസയിൽ ശ്രദ്ധ നേടി റാസ് അൽ ഐർ ജനകീയ മജ്‌ലിസ്
cancel

അൽ ഹസ: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന അൽ ഹസ ഗവർണറേറ്റിലെ ജുബൈൽ പ്രദേശത്ത് 'റാസ് അൽ ഐർ' എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ജനകീയ മജ്‌ലിസ് ശ്രദ്ധേയമായ ഒരിടമായി മാറിയിരിക്കുന്നു. പ്രദേശവാസികൾക്ക് ഒത്തുകൂടാനും പ്രായമായവർക്ക് സൊറപറഞ്ഞിരിക്കാനും അവസരമൊരുക്കുന്ന ഈ വിശ്രമ താവളം പഴമയുടെ പെരുമ വിളിച്ചോതുന്നു. അൽ അഹ്‌സ സ്വദേശിയായ അബ്ദുൽ കരീം അൽ മുംതാൻ എന്ന സ്വദേശിയാണ് ഈ വ്യത്യസ്തമായ ജനകീയ കൂട്ടായ്മയായ 'മജ്‌ലിസ്' പദ്ധതിക്ക് മുൻകൈ എടുക്കാൻ രംഗത്ത് വന്നത്.

ജനിച്ചുവളർന്ന നാടിനോടുള്ള സ്നേഹസൂചകമായും പരമ്പരാഗത കൂടിച്ചേരലുകളുടെ സംസ്കാരം നിലനിർ ത്താനുമാണ് പൂർണമായും സൗജന്യമായി പ്രവർത്തിക്കുന്ന ഈ മജ്‌ലിസ് ഒരുക്കിയിരിക്കുന്നത്. തനതായ സാംസ്കാരിക പൈതൃകവും സൗഹൃദ കൂട്ടായ്മകളും കോർത്തിണക്കിയുള്ള ഈ വേദി സ്വദേശികളെ പോലെ പ്രവാസികളെയും ഏറെ ആകർഷിക്കുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള 'റാസ് അൽ ഐർ' എന്ന പേരാണ് ഈ കൂട്ടായ്മക്ക് നൽകിയിരിക്കുന്നത്.

അൽ ഹസയുടെ തനതായ പരമ്പരാഗത വാസ്തുശില്പ ശൈലിയിലാണ് ഇതിന്റെ നിർമ്മാണം. വളഞ്ഞ വാതിലുകൾ, തടിയുടെ ജനലുകൾ, ഈന്തപ്പന ഓല കൊണ്ടുള്ള മേൽക്കൂര, ചുവരുകളിലെ പ്രത്യേക തട്ടുകൾ, പരമ്പരാഗത രീതിയിൽ നിലത്തിരുന്ന് സംസാരിക്കാനുള്ള സൗകര്യം, ചുറ്റും ഈന്തപ്പനകൾ നിറഞ്ഞ പുറംമുറ്റം എന്നിവയൊക്കെയാണ് ഈ കേന്ദ്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. ഇവിടെയെത്തുന്ന വയോധികർക്കും മറ്റ് സന്ദർശകർക്കും സൗജന്യമായി കഹ്‌വയും ഈത്തപ്പഴവുമൊക്കെ നൽകുന്നുണ്ട്. അൽഹസ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ പണ്ടുമുതലേ നിലനിന്നിരുന്ന പരമ്പരാഗത ജനകീയ കൂട്ടായ്മകളുടെ മാതൃകയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിവിധ തലമുറകൾ തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പഴയകാല ഓർമകൾ പങ്കുവെക്കുന്നതിനുമുള്ള സ്ഥിരം വേദിയായി ഈ മജ്‌ലിസ് മാറുമെന്നാണ് കരുതുന്നത്. തെരുവോരത്തെ ഒറ്റപ്പെടലിന്റെ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സ്വദേശിയുടെ ചിന്തയിൽ നിന്നുയിർകൊണ്ട ഈ 'മജ്‌ലിസ്' പരസ്പര സ്നേഹവും സൗഹൃദവും വിളിച്ചോതുന്ന ഒരു കേന്ദ്രമായി മാറുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Popular 'Ras Al Aiyr' Majlis Highlights Al Ahsa
Next Story