നിലമ്പൂർ നിയോ ജിദ്ദ വടംവലി മത്സരത്തിൽ പോപ്പി ജിദ്ദ സ്റ്റാർ അൽഐന് കിരീടം
text_fieldsനിയോ ജിദ്ദ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ജേതാക്കളായ പോപ്പി ജിദ്ദ സ്റ്റാർ അൽഐൻ ടീമിനുള്ള ട്രോഫി അബൂബക്കർ അരിമ്പ്ര കൈമാറുന്നു
ജിദ്ദ: ജിദ്ദയിൽ അധിവസിക്കുന്ന നിലമ്പൂർ പ്രവാസികളുടെകൂട്ടായ്മയായ നിയോ ജിദ്ദ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ യു.എ.ഇയിൽ നിന്നുള്ള സ്റ്റാർ അൽഐൻ ടീം കിരീടം ചൂടി. ഫൈനലിൽ ഖത്തറിൽ നിന്നുള്ള ഓർമ കൽപകഞ്ചേരി ടീമിനെയാണ് അവർ പരാജയപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 12 ടീമുകളെ അണിനിരത്തി ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വടംവലി മത്സരം സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനബാഹുല്യം കൊണ്ടും മികച്ച ടീമുകളുടെ പങ്കാളിത്വം കൊണ്ടും ഏറെ ശ്രദ്ധേയമായി.
വടംവലി മത്സരത്തിൽ നിന്ന്
മത്സരത്തിന്ന് മുന്നോടിയായി നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വിവിധ രാഷ്രീയ, സാമൂഹിക, സാംസ്ക്കാരിക, കല, കായിക, മാധ്യമ രംഗത്തുള്ള നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു. നിയോ ചെയർമാൻ നജീബ് കളപ്പാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈർ വട്ടോളി അധ്യക്ഷതവഹിച്ചു. അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ, നിസാം മമ്പാട്, നാസർ വെളിയങ്കോട്, നിയോ രക്ഷാധികാരി പി.സി.എ റഹ്മാൻ (ഇണ്ണി), ഹക്കീം പാറക്കൽ, ഇസ്മയിൽ മുണ്ടക്കുളം, സി.എം അബ്ദുറഹ്മാൻ, സാദിഖലി തുവ്വൂർ, അബുട്ടി പള്ളത്ത്, സി.എം അഹമ്മദ് ആക്കോട്, ഇസ്മയിൽ മുണ്ടുപറമ്പ്, ഇസ്ഹാഖ് നാണി മാസ്റ്റർ, സുൽഫിക്കർ ഒതായി, കെ.ടി ഷരീഫ് മൂത്തേടം, മറ്റു വിവിധ സംഘടന ഭാരവാഹികളും, നിയോയുടെ ഏഴ് പഞ്ചായത്ത് മുനിസിപ്പാലിറ്റി പ്രതിനിധികളും മത്സര ചടങ്ങുകൾക്ക് ആശംസകൾ നേർന്നു. സെക്രട്ടറി അനീസ് അത്തിമണ്ണിൽ സ്വാഗതവും ട്രഷറർ ജലീൽ മൂത്തേടം നന്ദിയും പറഞ്ഞു.
ശ്രീത ടീച്ചറുടെ കീഴിൽ കുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളി, ഒപ്പന തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ, സൗദി, ഇന്ത്യൻ പതാകകൾ വഹിച്ചുകൊണ്ടുള്ള ട്രോഫികൾ പ്രദർശിപ്പിച്ചുള്ള വർണശബളമായ പരേഡ് തുടങ്ങിയവ ഉയർന്ന ചൂടിലും തങ്ങളുടെ ടീമുകളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന ആരാധകർക്ക് ആവേശമുണ്ടാക്കി.
മത്സരത്തിൽ വിജയികളായ പോപ്പി ജിദ്ദ സ്പോൺസർ ചെയ്ത സ്റ്റാർ അൽഐൻ ടീമിന് 10,010 റിയാൽ കാശ് പ്രൈസ് അസൈൻ ചുങ്കത്തറയും ട്രോഫി അബൂബക്കർ അരിമ്പ്രയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ കെ.പി.എസ് കരുളായി സ്പോൺസർ ചെയ്ത ഓർമ കൽപകഞ്ചേരി ഖത്തർ ടീമിനുള്ള 6,006 റിയാൽ പ്രൈസ് മണി വിജയ് മസാല പ്രതിനിധിയും ട്രോഫി ഹക്കീം പാറക്കലും സമ്മാനിച്ചു. മൂന്നാം സ്ഥാനം നേടിയ കെ.എം.സി.സി മുത്തേടം സ്പോൺസർ ചെയ്ത കനിവ് റിയാദ് ടീമിനുള്ള 4,004 റിയാൽ പ്രൈസ് മണിയും ട്രോഫിയും അബ്ദുള്ള (ബി.എസ് വാച്ച്) കൈമാറി. നാലാം സ്ഥാനക്കാരായ തമ്മി ഫൈസൽ ബാബു മെമ്മോറിയൽ ടിക് ടോക് ജിദ്ദ സ്പോൺസർ ചെയ്ത റെഡ് അറേബ്യ ജിദ്ദ ടീമിനുള്ള പ്രൈസ് മണിയും ട്രോഫിയും പി.സി.എ റഹ്മാൻ, റഊഫ് എന്നിവരും സമ്മാനിച്ചു.
മത്സരം കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടം
അനീസ്, ഹഫീഫ സൗഫൽ, ഷെല്ല ഫാത്തിമ എന്നിവർ പരേഡും, ആവാസ് കടവല്ലൂർ, നിസാർ, മുർഷിദ്, അമീൻ, സാദിഖ് എന്നിവർ മത്സരങ്ങളും സലീം മുണ്ടേരി വളന്റിയർ വിങ്ങും നിയന്ത്രിച്ചു. വനിതാ വളന്റിയർ വിംഗ് സുഹൈലാ ജനീഷ്, ജംഷീന ശിഹാബ്, സുനൈന സുബൈർ, നുസ്റിൻ അനസ് എന്നിവരും നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

