Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ഉ​ല​യി​ൽ അ​റ​ബ്​...

അ​ൽ​ഉ​ല​യി​ൽ അ​റ​ബ്​ പോ​പ്​ ഗാ​യി​ക നാ​ൻ​സി അ​ജ്‌​റാം ഇ​ന്നെ​ത്തും

text_fields
bookmark_border
അ​ൽ​ഉ​ല​യി​ൽ അ​റ​ബ്​ പോ​പ്​ ഗാ​യി​ക നാ​ൻ​സി അ​ജ്‌​റാം ഇ​ന്നെ​ത്തും
cancel

റി​യാ​ദ്: അ​റ​ബ് പോ​പ്പി​ന്റെ രാ​ജ്ഞി​യെ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന വി​ശ്രു​ത ല​ബ​നീ​സ്​ ഗാ​യി​ക നാ​ൻ​സി അ​ജ്​​റാം അ​ൽ​ഉ​ല​യി​ൽ വ്യാ​ഴാ​ഴ്ച പാ​ടാ​നെ​ത്തും. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ശൈ​ത്യ​കാ​ല ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ‘വി​ൻ​റ​ർ ത​ന്തൂ​റ’​യു​ടെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യ അ​ൽ​ഉ​ല മ​റാ​യ ഹാ​ളി​ൽ​ നാ​ൻ​സി അ​ജ്‌​റാം രാ​ത്രി 8.30ന് ​പാ​ടി ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ക്കും. അ​റ​ബ് സം​ഗീ​ത​ലോ​കം ന​ൽ​കി​യ പോ​പ്പി​​ന്റെ രാ​ജ്ഞി​യെ​ന്ന വി​ളി​പ്പേ​രി​നെ അ​ന്വ​ർ​ഥ​മാ​ക്കും​വി​ധ​മാ​ണ് നാ​ൻ​സി​യു​ടെ പ്ര​ക​ട​നം.

അ​റ​ബ് ക​ലാ​വേ​ദി​ക​ളി​ലെ നി​ത്യ​സാ​ന്നി​ധ്യ​മാ​യ നാ​ൻ​സി സൗ​ദി അ​റേ​ബ്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ഗാ​യി​ക​യാ​ണ്. നാ​ൻ​സി വേ​ദി​യി​ലെ​ത്തു​ന്നു എ​ന്ന പ്ര​ഖ്യാ​പ​നം ഉ​യ​രു​േ​മ്പാ​ഴേ​ക്കും സ​ദ​സ്സ് ഒ​ന്നാ​കെ ഇ​ള​കി​മ​റി​യും. പാ​ട്ടു​പാ​ടി വേ​ദി​യി​ലെ​ത്തു​ന്ന നാ​ൻ​സി​യെ സ്വീ​ക​രി​ക്കാ​ൻ ആ​ർ​പ്പു​വി​ളി​ക​ളും അ​ഭി​ന​ന്ദ​ന​വാ​ക്കു​ക​ളു​മാ​യാ​ണ്​ ആ​രാ​ധ​ക​ർ അ​ക്ഷ​മ​രാ​യി കാ​ത്തു​നി​ൽ​ക്കു​ക. സ്​​റ്റേ​ജി​ൽ​നി​ന്ന് ഇ​റ​ങ്ങി ആ​രാ​ധ​ക​ർ​ക്കൊ​പ്പം പാ​ടി ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്തു​ന്ന ത്ര​സി​പ്പി​ക്കു​ന്ന പാ​ട്ടു​കാ​രി അ​ൽ ഉ​ല​യി​ൽ അ​ര​ങ്ങ് ത​ക​ർ​ക്കാ​നെ​ത്തു​മ്പോ​ൾ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​ലാ​ണ്. റി​യാ​ദി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ സം​ഗീ​തോ​ത്സ​വ​മാ​യ മി​ഡി​ൽ ബീ​റ്റ്സി​ൽ നാ​ൻ​സി​യു​ടെ പ്ര​ക​ട​ന​ത്തി​ന് മു​മ്പ് സ​ദ​സ്സ് നി​റ​ഞ്ഞി​രു​ന്നു. ആ​ബാ​ല​വൃ​ദ്ധം ആ​രാ​ധ​ക​രു​ള്ള നാ​ൻ​സി​യു​ടെ പ​രി​പാ​ടി​ക്കാ​യി മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​തു ആ​ളു​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlUlaSaudi ArabiaNancy Ajram
News Summary - Pop icon Nancy Ajram's debut performance in Saudi Arabia's AlUla
Next Story