Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പൂന്തുറ സിറാജ്​: നഷ്​ടമായത് മർദ്ദിതപക്ഷ പോരാളിയെ'

text_fields
bookmark_border

ജിദ്ദ: പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജി​െൻറ വിയോഗം മർദ്ദിതപക്ഷ രാഷ്​ട്രീയത്തിന് കനത്ത ആഘാതമാണെന്ന്​ പീപ്പിൾസ്​ കൾച്ചറൽ ഫോറം (പി.സി.എഫ്) സൗദി നാഷനൽ കമ്മിറ്റി അഭിപ്രയപ്പെട്ടു.

അബ്​ദുൽ നാസർ മഅദനിക്കൊപ്പം രണ്ടര പതിറ്റാണ്ടുകാലം അദ്ദേഹത്തി​െൻറ ജീവിതവും പോരാട്ടവും മർദ്ദിത ജനവിഭാഗത്തി​െൻറ അവകാശാധികാരങ്ങൾക്ക്​ വേണ്ടി ആയിരുന്നു. ഇനിയും അവസാനിക്കാത്ത മഅദനിയുടെ നീതി നിഷേധങ്ങൾക്കെതിരെയുള്ള സമരമുഖത്തെ ജ്വലിക്കുന്ന പോരാളിയുമായിരുന്നു പൂന്തുറ സിറാജ്. മഅദനിക്ക് വേണ്ടി നിരവധി പ്രതിഷേധ സമരങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച ആളായിരുന്നു. മഅദനിയുടെ നിരപരാധിത്വം പൊതുസമൂഹത്തിന്​ ബോധ്യപ്പെടുത്താൻ പൂന്തുറ സിറാജി​െൻറ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മൂന്നു പ്രാവശ്യം തിരുവനന്തപുരം കോർപറേഷനിൽ നിന്ന് ജയിച്ച പൂന്തുറ സിറാജ് ജനകീയ നേതാവും കൂടിയായിരുന്നെന്നും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും നാഷനൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Poonthura siraj
Next Story