ഈ പൂങ്കാവനത്തിൽ ശലഭങ്ങളും വിരിയുന്നു
text_fieldsയാമ്പു: പതിനൊന്നാമത് യാമ്പു പുഷ്പമേളയോടനുബന്ധിച്ച് ചിത്ര ശലഭങ്ങളെ കുറിച്ച് അവബോധം പകരാൻ റോയൽ കമീഷൻ ഒരുക്കിയ ‘ബട്ടർ ഫ്ലൈ ഗാർഡൻ’ സന്ദർശകരെ ആകർഷിക്കുന്നു. പ്രാണി ലോകത്തെ സൗന്ദര്യമുള്ള പൂമ്പാറ്റകളെ കുറിച്ച് സമൂഹത്തെ പഠിപ്പിക്കാനാണ് ചിത്രശലഭ ഉദ്യാനം ഒരുക്കിയത്. ശലഭ ജീവിത ചക്രത്തിലെ മൂന്നാം ഘട്ടമായ വളർച്ചയെത്തിയ പ്യൂപ്പകൾ താൻസാനിയ, ഫിലിപ്പിനോ,കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇവിടെ പ്രത്യേകം തയാറാക്കിയ ഒരു കവചത്തിനുള്ളിലാക്കുന്നു. പ്യൂപ്പയുടെ കവചത്തിൽ നിന്ന് പുറത്തുവരുന്ന ശലഭങ്ങളെ പരിചരിച്ച് ഗാർഡനിൽ സ്വതന്ത്രമായി വിടുന്നു. മേലാപ്പും നെറ്റുകളും തടസ്സമായതിനാൽ ഉദ്യാനത്തിനു പുറത്തേക്ക് പോകാനും ഇവക്കാവില്ല. നൂറോളം പൂമ്പാറ്റകൾ ദിവസവും ഈ ഉദ്യാനത്തിൽ വിരിഞ്ഞിറങ്ങുന്നു. കുട്ടികൾക്കും മുതിർന്നവർക്കും സ്വതന്ത്രമായി അവയെ കൈവെള്ളയിൽ ആസ്വാദിക്കാനും അവസരം നൽകുന്നു. വംശനാശം സംഭവിക്കുന്ന ചിത്രശലഭങ്ങളെ സംരക്ഷിക്കുവാനും സന്ദർശകർക്ക് അവയെകുറിച്ച് പഠനം നടത്തുവാനുമാണ് ഇത്തരത്തിൽ വേറിട്ട സംവിധാനത്തോടെ ‘ബട്ടർഫ്ലൈ ഗാർഡൻ’ പുഷ്പമേളയിൽ ഒരുക്കിയിരിക്കുന്നതെന്ന് ഗാർഡൻ ചുമതല വഹിക്കുന്ന റോയൽ കമീഷൻ സെക്ഷൻ മാനേജർ എൻജിനീയർ അബ്ദുറഹ്മാൻ അൽ മുത്തീരി ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. ശലഭ വൈവിധ്യവും അവയുടെ ആവാസ വ്യവസ്ഥയുടെ പ്രാധാന്യവും ഇവിടെ പ്രകടമാകുന്നു. പ്രകൃതി സ്നേഹികൾക്ക് മാതൃകയായ ഈ ശലഭക്കൂടാരത്തിൽ ഏഴുതരം പൂമ്പാറ്റകളാണ് ഉള്ളതെന്നും കൂടുതൽ ആകർഷണീയമായ ‘ഗ്ലാസ് ബട്ടർ ഫ്ലൈ’ എന്ന് വിളിക്കുന്ന പൂമ്പാറ്റകളുടേതു പോലുള്ള ‘പ്യൂപ്പ’കൾ കൂടി അടുത്ത് തന്നെ ഇറക്കുമതി ചെയ്യുമെന്നും റോയൽ കമീഷൻ ഉദ്യോഗസ്ഥൻ അനസ് അൽ ഹൗസാവി പറഞ്ഞു. പൂമ്പാറ്റകളുടെ ജൈവ വൈവിധ്യത്തിെൻറ പ്രാധാന്യം വിശദീകരിച്ചുകൊടുക്കുവാനും സംശയങ്ങൾ ദൂരീകരിക്കുവാനും പരിശീലകർ ഇവിടയെുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
