10ാം ക്ലാസ്, പ്ലസ് ടു വിജയികളെ പൊന്നാനി വെൽെഫയർ കമ്മിറ്റി ആദരിച്ചു
text_fields10ാ ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പൊന്നാനി വെൽെഫയർ കമ്മിറ്റി ദമ്മാം ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്യുന്നു
ദമ്മാം: ദമ്മാം ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്നും 10ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ യസ്ന ഫൈസൽ, റയാൻ അശ്റഫ്, ഷെദാ കാജാ, റിസാ സൈനബ് റിഷാദ് എന്നിവരെ പൊന്നാനി വെൽെഫയർ കമ്മിറ്റി (പി.ഡബ്യു.സി) ദമ്മാം ചാപ്റ്റർ ആദരിച്ചു. അൽഖോബാർ റിഫ ആശുപത്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് എൻജി. ഷബീർ മൂച്ചിക്കൽ അധ്യക്ഷത വഹിച്ചു.
പൊന്നാനി വെൽഫയർ കമ്മിറ്റി ദമ്മാം എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുസ്സലാം, എം.പി. സക്കീർ, ഷിറാസ് ഇക്രമുദ്ധീൻ, ഫിറോസ് ഖാൻ തുടങ്ങിയവർ ഫലകങ്ങളും ഷെമി സാദത്ത്, സാദിയാ ഫാസിൽ, റഹ്മത്ത് റഷീദ്, സാജിതാ നസറു എന്നിവർ മെഡലുകളും കൈമാറി. ഹംസക്കുട്ടി ബാബു ചടങ്ങിൽ മോഡറേറ്ററായിരുന്നു. ഖാജാ, അബ്ദുസ്സലാം, ട്രഷറർ പി.വി. സമീർ, ജോയിൻറ് സെക്രട്ടറി ഫാറൂഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.വി. കബീർ സ്വാഗതവും ഷാജഹാൻ തൃക്കാവ് നന്ദിയും പറഞ്ഞു. ഹംസക്കോയ ഖിറാഅത്ത് നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

