ഇഫ്താർ വിരുന്നൊരുക്കി പൊന്നാനി കൾചറൽ ഫൗണ്ടേഷൻ
text_fieldsപൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിലെ
സാംസ്കാരിക പരിപാടിയിൽനിന്ന്
റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) റിയാദ് ഘടകം സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18-ലെ അൽ മനഖ ഇസ്തിറാഹയിൽ നടന്ന ഇഫ്താറിൽ 1300-ഓളം അതിഥികൾ പങ്കെടുത്തു. സാംസ്കാരിക പരിപാടി മുഖ്യ രക്ഷാധികാരി സലിം കളക്കര ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അൻസാർ നൈതല്ലൂർ അധ്യക്ഷതവഹിച്ചു. ഫിഫ്റ്റി ഫിഫ്റ്റി കമ്പനി മേധാവി അബ്ദുറഹ്മാന് ജനസേവനം ചെയർമാൻ എം.എ. ഖാദറും യു ആൻഡ് ഐ ടീമിന് ജനസേവനം കൺവീനർ അബ്ദുറസാഖ് പുറങ്ങും ഉപഹാരങ്ങൾ സമ്മാനിച്ചു. വണ്ടർ കിഡ്സ് ഭാരവാഹി ഇസ സമ്റൂദിന് ട്രഷറർ ഷമീർ മേഘ ഉപഹാരം കൈമാറി.
വൈസ് പ്രസിഡന്റ് അസ്ലം കളക്കര ആമുഖപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കബീർ കാടൻസ്, രക്ഷാധികാരികളായ കെ.ടി. അബൂബക്കർ സംസാരിച്ചു. സുഹൈൽ മഖ്ദൂം സ്വാഗതവും പ്രോഗ്രാം കൺവീനർ അൻവർ ഷാ നന്ദിയും പറഞ്ഞു.
സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി നിർമാർജന പ്രതിജ്ഞ കാമ്പയിന് കാൻവാസിൽ കൈയൊപ്പ് ചാർത്തി സ്പോർട്സ് വിങ് കണ്‍വീനര്‍മാരായ ആഷിഫ് മുഹമ്മദ്, മുക്താർ എന്നിവർ തുടക്കം കുറിച്ചു.
മുഹമ്മദ് ബഷീർ മിസ്ബാഹി കൽപകഞ്ചേരി റമദാൻ സന്ദേശം നൽകി. പി.വി. ഫാജിസ്, സംറൂദ്, സാഫിർ, മുജീബ് ചങ്ങരംകുളം, ലബീബ് മാറഞ്ചേരി, ആശിഫ് റസാഖ്, അൽത്താഫ് കളക്കര, ബാസില്‍, മുഫാഷിർ കുഴിമന, ബക്കർ കിളിയിൽ, ഷംസു പൊന്നാനി, ഉസ്മാന് എടപ്പാൾ, ജാഫർ, അലി, അജ്മൽ, അഷ്കർ, റസാഖ്, അർജീഷ്, അൻവർ, അനസ്, വനിതാ വിങ് നേതാക്കളായ സമീറ ഷമീർ, റഷ സുഹൈൽ, ഷിഫാലിൻ സംറൂദ്, റഷ റസാഖ്, അസ്മ ഖാദർ, ഷഫ്ന മുഫാഷിർ, സാബിറ ലബീബ്, നജ്മുനിസ, മുഹ്സിന ഷംസീർ, ഷഫീറ ആശിഫ്, സൽമ ഷഫീക്ക്, സഫൂറത്തു നസ്രിൻ, ഷബ്ന ആഷിഫ്, തെസ്നി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.