രാഷ്ട്രീയ വിചാരപ്പെടലുകൾ സാംസ്കാരിക പ്രവർത്തനങ്ങളിൽ നിർണായകം -ആർ.എസ്.സി
text_fieldsകലാലയം സാംസ്കാരിക വേദി റിയാദ് നോർത്ത് സംഘടിപ്പിച്ച റെസ്-പബ്ലിക്ക പ്രദീപ് ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഇന്ത്യൻ ജനതയുടെ ആദർശ അഭിലാഷങ്ങളുടെയും പ്രതീക്ഷയുടെയും ചരിത്ര സൂക്ഷ്മ നിരീക്ഷണങ്ങളുടെയും രൂപമാണ് ഭരണഘടനയെന്ന് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി റിയാദ് നോർത്ത് സംഘടിപ്പിച്ച റെസ്-പബ്ലിക്ക അഭിപ്രായപ്പെട്ടു.
ചരിത്രത്തെ വെട്ടിമാറ്റി ഭരണകൂടത്തിെൻറ നിക്ഷിപ്ത താൽപര്യങ്ങൾ തുന്നിച്ചേർക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യപരമായി പ്രതിരോധിക്കണമെന്നും രാജ്യത്തെ രാഷ്ട്രീയചലനങ്ങൾ നിരീക്ഷിക്കുകയും വിചാരപ്പെടലുകൾക്ക് വിധേയമാക്കുന്നതുമാണ് ഈ കാലത്തെ വലിയ സാംസ്കാരിക പ്രവർത്തനമെന്നും റെസ്-പബ്ലിക്ക വിലയിരുത്തി. റിയാദ് സുലൈമാനിയയിലെ മലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കേളി കലാ സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് നോർത്ത് ചെയർമാൻ ഷുഹൈബ് സഅദി അധ്യക്ഷത വഹിച്ചു. ‘ഭരണഘടന - നിർമിതിയും നിർവഹണവും’ എന്ന വിഷയത്തിൽ അക്ബർ അലി, ‘പ്രതീക്ഷയുടെ വർത്തമാനം’ എന്ന വിഷയത്തിൽ ശിഹാബ് പള്ളിക്കൽ എന്നിവർ സംസാരിച്ചു. ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ കമ്മിറ്റി അംഗം ജാബിർ കൊണ്ടോട്ടി, ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി അംഗം ലത്തീഫ് തിരുവമ്പാടി എന്നിവർ സംസാരിച്ചു. നിഹാൽ അഹമ്മദ് സ്വാഗതവും സജീദ് നാട്ട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

