Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവചനങ്ങൾ വഴിമാറുന്ന...

പ്രവചനങ്ങൾ വഴിമാറുന്ന രാഷ്​ട്രീയ ചരിത്രം

text_fields
bookmark_border
പ്രവചനങ്ങൾ വഴിമാറുന്ന രാഷ്​ട്രീയ ചരിത്രം
cancel
camera_alt

റ​ഷീ​ദ് ക​ക്കോ​വ്

റി​യാ​ദ്

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് മാ​റി വോ​ട്ടെ​ണ്ണ​ലി​നാ​യി കേ​ര​ളം കാ​ത്തി​രി​ക്കു​മ്പോ​ൾ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഡി​ജി​റ്റ​ൽ യു​ദ്ധ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ന് മു​മ്പേ വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തും, മു​ഖ്യ​മ​ന്ത്രി പ​ദ​ത്തെ​ച്ചൊ​ല്ലി അ​ണി​ക​ൾ ചേ​രി​തി​രി​ഞ്ഞ് പോ​സ്​​റ്റ​റു​ക​ളും റീ​ലു​ക​ളും കൊ​ണ്ട് പോ​ർ​വി​ളി​ക​ൾ ന​ട​ത്തു​ന്ന​തും ഇ​ന്ന് പ​തി​വ് കാ​ഴ്ച​യാ​യി​രി​ക്കു​ന്നു.

എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യ ച​രി​ത്ര​ത്തി​െൻറ താ​ളു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ, അ​മി​ത ആ​ത്മ​വി​ശ്വാ​സ​ത്തി​ന് അ​പ്പു​റം ബാ​ല​റ്റ് ബോ​ക്സി​ലെ ജ​ന​വി​ധി​യെ ആ​ദ​ര​വോ​ടെ കാ​ത്തി​രി​ക്കേ​ണ്ട​തി​െൻറ അ​നി​വാ​ര്യ​ത ന​മു​ക്ക് ബോ​ധ്യ​പ്പെ​ടും. ലോ​കം ക​ണ്ട വ​മ്പ​ൻ അ​ട്ടി​മ​റി​ക​ൾ എ​ന്നും അ​മി​ത ആ​വേ​ശ​ക്കാ​ർ​ക്ക് ഒ​രു മു​ന്ന​റി​യി​പ്പാ​ണ്. 2004ൽ ​ഇ​ന്ത്യ ക​ണ്ട പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​തി​നൊ​രു ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്. ‘ഇ​ന്ത്യ ഷൈ​നി​ങ്​’ എ​ന്ന തി​ള​ക്ക​മാ​ർ​ന്ന പ്ര​ചാ​ര​ണ​വു​മാ​യി ഇ​റ​ങ്ങി​യ വാ​ജ്‌​പേ​യി സ​ർ​ക്കാ​ർ അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്ന് സ​ർ​വേ​ക​ൾ ഒ​ന്ന​ട​ങ്കം പ്ര​വ​ചി​ച്ചെ​ങ്കി​ലും, യു.​പി.​എ​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​ജ​യ​മാ​ണ് രാ​ജ്യം ക​ണ്ട​ത്.

സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​സ്രാ​യേ​ലി​ൽ എ​ല്ലാ പ്ര​വ​ച​ന​ങ്ങ​ളി​ലും മു​ന്നി​ലാ​യി​രു​ന്ന ഷി​മോ​ൺ പെ​ര​സി​നെ വെ​റും ഒ​രു ശ​ത​മാ​നം വോ​ട്ടി​െൻറ വ്യ​ത്യാ​സ​ത്തി​ൽ ബി​ന്യാ​മി​ൻ നെ​ത​ന്യാ​ഹു അ​ട്ടി​മ​റി​ച്ച​ത് ച​രി​ത്ര​മാ​ണ്. അ​മേ​രി​ക്ക​യി​ൽ ഹി​ല​രി ക്ലി​ൻ​റ​ൺ പ്ര​സി​ഡ​ൻ​റാ​കു​മെ​ന്ന് ലോ​കം മു​ഴു​വ​ൻ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞി​ട​ത്താ​ണ് ഡൊ​ണാ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ലെ​ത്തി വി​സ്മ​യ​മാ​യി മാ​റി​യ​ത്.

നി​ല​വി​ൽ കേ​ര​ള​ത്തി​ലെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന റീ​ൽ​സ് യു​ദ്ധ​ങ്ങ​ളും നേ​താ​ക്ക​ളെ നേ​ര​ത്തെ ത​ന്നെ മു​ഖ്യ​മ​ന്ത്രി​മാ​രാ​യി വാ​ഴ്ത്തു​ന്ന രീ​തി​യും രാ​ഷ്​​ട്രീ​യ​മാ​യ പ​ക്വ​ത​യി​ല്ലാ​യ്മ​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലെ ലൈ​ക്കു​ക​ൾ​ക്കും ഷെ​യ​റു​ക​ൾ​ക്കും അ​പ്പു​റം ജ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളാ​ണ് യ​ഥാ​ർ​ത്ഥ ജ​നാ​ധി​പ​ത്യം. മെ​യ് നാ​ലാം തീ​യ​തി ഫ​ലം വ​രു​ന്ന​ത് വ​രെ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും മെ​യ് നാ​ല്​ വ​രെ മാ​റ്റി​വെ​ച്ച്, ജ​ന​വി​ധി എ​ന്തു​ത​ന്നെ​യാ​യാ​ലും അ​ത് വി​ന​യ​ത്തോ​ടെ സ്വീ​ക​രി​ക്കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യാ​ണ് രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Political HistorypredictionsChanges
News Summary - Political history that changes the course of predictions
Next Story