Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right"ഫ​ല​സ്തീ​ന്...

"ഫ​ല​സ്തീ​ന് രാ​ഷ്​​ട്രീ​യ -​സാ​മ്പ​ത്തി​ക പി​ന്തു​ണ തു​ട​രും'

text_fields
bookmark_border
ഫ​ല​സ്തീ​ന് രാ​ഷ്​​ട്രീ​യ -​സാ​മ്പ​ത്തി​ക പി​ന്തു​ണ തു​ട​രും
cancel

റി​യാ​ദ്: ഫ​ല​സ്തീ​ൻ ജ​ന​ത​യ്ക്കും അ​വി​ടു​ത്തെ ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി വ​രു​ന്ന സാ​മ്പ​ത്തി​ക -​രാ​ഷ്​​ട്രീ​യ പി​ന്തു​ണ തു​ട​രു​മെ​ന്ന് സൗ​ദി അ​റേ​ബ്യ. ഇ​സ്രാ​യേ​ൽ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന ഫ​ല​സ്തീ​ൻ ഫ​ണ്ടു​ക​ൾ നി​രു​പാ​ധി​ക​മാ​യി എ​ത്ര​യും വേ​ഗം വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും സൗ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

ബെ​ൽ​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ ന​ട​ന്ന ഫ​ല​സ്തീ​ൻ സ​ഹാ​യ ഏ​കോ​പ​ന സ​മി​തി (എ.​എ​ച്ച്.​എ​ൽ.​സി) അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ സൗ​ദി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ക്ക​വേ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ലീ​നി​പൊ​ട്ട​ൻ​ഷ്യ​റി മ​ന്ത്രി ഡോ. ​മ​ന​ൽ ബി​ന്ത് ഹ​സ്സ​ൻ റി​ദ്‍വാ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ​ങ്കീ​ർ​ണ്ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും യാ​ഥാ​ർ​ത്ഥ്യ​ബോ​ധ​മു​ള്ള പ​രി​ഷ്‌​ക​ര​ണ അ​ജ​ണ്ട​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ഫ​ല​സ്തീ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തെ​യും പ​രി​ശ്ര​മ​ങ്ങ​ളെ​യും സൗ​ദി അ​റേ​ബ്യ അ​ഭി​ന​ന്ദി​ച്ചു. ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ഗ​വ​ൺ​മെ​ന്റിന്റെ തി​രി​ച്ചു​വ​ര​വ് യ​ഥാ​ർ​ത്ഥ ഫ​ല​സ്തീ​ൻ ഐ​ക്യ​ത്തി​ലും, കി​ഴ​ക്ക​ൻ ജ​റു​സ​ലേം ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​സ്​​റ്റ്​ ബാ​ങ്കിന്റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ഗ​സ്സ എ​ന്ന ത​ത്വ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യി​രി​ക്ക​ണ​മെ​ന്ന് ഡോ. ​മ​നാ​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു. ഈ ​പ്ര​ക്രി​യ​യ്ക്ക് ഫ​ല​സ്തീ​ൻ ഭ​ര​ണ​കൂ​ടം ത​ന്നെ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും, അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തിന്റെ പി​ന്തു​ണ​യോ​ടെ​ ഇ​ത് ന​ട​പ്പാ​ക്കാ​നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newspalastineRiyadh
News Summary - Political and economic support for Palestine will continue
Next Story