Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ഷ്ട്രീ​യ...

രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ജാ​ഗ്ര​ത​യോ​ടെ​യാ​കേ​ണ്ട കാ​ലം -ഹ​മീ​ദ് വ​ട​ക​ര

text_fields
bookmark_border

ദ​മ്മാം: രാ​ജ്യം നി​ര​വ​ധി പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​​മ്പോ​ൾ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ ഏ​റെ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ദ​മ്മാം കെ.​എം.​സി.​സി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വ​ട​ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം.​സി.​സി ഖൊ​ദ​രി​യ യൂ​നി​റ്റ് ഇ​ഫ്താ​ര്‍ സം​ഗ​മ​വും ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന​യും ഉ​ദ്​​ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കു​ന്നു. ജ​നാ​ധി​പ​ത്യ, മ​തേ​ത​ര ഇ​ന്ത്യ​യെ നി​ല​നി​ര്‍ത്താ​ന്‍ ഉ​ണ​ര്‍ന്നു​പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​തു​ണ്ട് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

ദ​മ്മാം സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഫ്സ​ല്‍ വ​ട​ക്കേ​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍ ദ​മ്മാം സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഖാ​ദ​ര്‍ അ​ണ​ങ്കൂ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ദ​മ്മാം സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ലാ​ഹു​ദ്ദീ​ന്‍ വേ​ങ്ങ​ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഷൗ​ക്ക​ത്ത് ഒ​റ്റ​പ്പാ​ലം, സ​ഹീ​ര്‍ മു​സ്​​ലി​യാ​ര​ങ്ങാ​ടി, ത്വാ​ഹ പ​ട്ടാ​മ്പി, സ​ല്‍മാ​ന്‍ ക​ണ്ണൂ​ര്‍, നൗ​ഫ​ല്‍ മാ​റ​ഞ്ചേ​രി, അ​ലി വ​ളാ​ഞ്ചേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പി.​സി. അ​ബ്​​ദു​ല്‍ മ​ജീ​ദ് സ്വാ​ഗ​ത​വും ജം​ഷീ​ദ് കൈ​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി അ​ഫ്സ​ല്‍ വ​ട​ക്കേ​കാ​ട് (ചെ​യ​ർ.), സ​ഹീ​ര്‍ മ​ജ്ദാ​ല്‍ (വൈ. ​ചെ​യ​ര്‍.), ഷൗ​ക്ക​ത്ത് ഒ​റ്റ​പ്പാ​ലം (പ്ര​സി.), അ​ബ്​​ദു​ല്‍ വ​ഹാ​ബ് കൊ​ല്ലം (സീ​നി​യ​ര്‍ വൈ. ​പ്ര​സി.), പി.​സി. അ​ബ്​​ദു​ല്‍ മ​ജീ​ദ് (വൈ. ​പ്ര​സി.), സ​ല്‍മാ​ന്‍ ക​ണ്ണൂ​ര്‍ (ജ​ന. സെ​ക്ര.), താ​ഹ പ​ട്ടാ​മ്പി (ഓ​ര്‍ഗ. സെ​ക്ര.), അ​ലി വ​ളാ​ഞ്ചേ​രി, നൗ​ഫ​ല്‍ മാ​റ​ഞ്ചേ​രി (ജോ. ​സെ​ക്ര.), ജം​ഷീ​ദ് കൈ​പ്പു​ഴ (ട്ര​ഷ.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi NewsPolitics
News Summary - political action to be cautious says Hameed Vadakara
Next Story