പൊലീസ്–ആർ.എസ്.എസ് ഒത്തുകളി അവസാനിപ്പിക്കണം –ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsഇന്ത്യൻ സോഷ്യൽ ഫോറത്തിൽ പുതുതായി അംഗത്വമെടുത്തവർക്ക് സ്റ്റേറ്റ് പ്രസിഡൻറ് മൻസൂർ എടക്കാട് മെമ്പർഷിപ് നൽകി സ്വീകരിക്കുന്നു
ദമ്മാം: കണ്ണൂർ കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീൻ തങ്ങളെ വെട്ടിക്കൊലപ്പെടുത്തി ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യ പ്രതികളായ ആർ.എസ്.എസ് ക്രിമിനലുകളെ പിടിക്കാൻ കഴിയാഞ്ഞത് ആർ.എസ്.എസും പൊലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ഇത് അവസാനിപ്പിച്ച് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം അൽജമഈൻ ബ്രാഞ്ച് കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളത്തിെൻറ ആഭ്യന്തര വകുപ്പ് ഫാഷിസ്റ്റ് വർഗീയ കോമരങ്ങൾക്ക് വിടുപണി ചെയ്യാതെ നീതി നടപ്പാക്കാൻ തയാറാകണം.
ഇതുമായി നടക്കുന്ന ഏതു പ്രക്ഷോഭ പരിപാടികൾക്കും സോഷ്യൽ ഫോറം ശക്തമായ പിന്തുണ നൽകും. പരിപാടിയിൽ പ്രസിഡൻറ് സലാഹുദ്ദിൻ തൊളിക്കോട് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡൻറ് മൻസൂർ എടക്കാട് മുഖ്യപ്രാഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ഷറഫുദ്ദിൻ ഇടശ്ശേരി, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് റാഫി കല്ലമ്പലം സംസാരിച്ചു. ജഹ്ഫർ അഞ്ചൽ, നജാത്ത് നിലമേൽ, സിദ്ദീഖ് കല്ലമ്പലം, സജാദ് കല്ലമ്പലം സംബന്ധിച്ചു. കൺവെൻഷനിൽ സോഷ്യൽ ഫോറത്തിൽ പുതുതായി അംഗത്വമെടുത്തവർക്ക് സ്റ്റേറ്റ് പ്രസിഡൻറ് മൻസൂർ എടക്കാട് മെമ്പർഷിപ് നൽകി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

