Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു​വ​ജ​ന​ങ്ങ​ൾ​ക്ക്...

യു​വ​ജ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള പൊ​ലീ​സ്​ ന​ര​നാ​യാ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണം; ജി​ദ്ദ ന​വോ​ദ​യ യു​വ​ജ​ന വേ​ദി

text_fields
bookmark_border
യു​വ​ജ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള പൊ​ലീ​സ്​ ന​ര​നാ​യാ​ട്ട്   അ​വ​സാ​നി​പ്പി​ക്ക​ണം; ജി​ദ്ദ ന​വോ​ദ​യ യു​വ​ജ​ന വേ​ദി
cancel

ജി​ദ്ദ: ഡ​ൽ​ഹി​യി​ൽ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്ക് നേ​രെ ഡ​ൽ​ഹി പൊ​ലീ​സ്​ അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ർ​ജും അ​റ​സ്​​റ്റു​ക​ളും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ മു​ഖ​മാ​ണെ​ന്ന് ജി​ദ്ദ ന​വോ​ദ​യ യു​വ​ജ​ന വേ​ദി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ലീ​സ്​ സം​വി​ധാ​ന​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ആ​യു​ധ​മാ​ക്കി മാ​റ്റു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രിെൻറ ഫാ​ഷി​സ്​​റ്റ്​ സ​മീ​പ​നം അ​ത്യ​ന്തം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി​യെ ത​ക​ർ​ക്കു​ന്ന തെ​റ്റാ​യ ന​യ​ങ്ങ​ളും ഭ​ര​ണ​പ​ര​മാ​യ പ​രാ​ജ​യ​ങ്ങ​ളും തു​ട​ർ​ച്ച​യാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മ്പോ​ൾ, അ​തി​ന് മ​റു​പ​ടി ന​ൽ​കേ​ണ്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ ശ​ബ്​​ദ​ങ്ങ​ളെ ലാ​ത്തി​കൊ​ണ്ടും ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​കൊ​ണ്ടും അ​റ​സ്​​റ്റ്​ കൊ​ണ്ടും നി​ശ്ശ​ബ്​​ദ​മാ​ക്കാ​മെ​ന്ന വ്യാ​മോ​ഹ​ത്തി​ലാ​ണ്. പ്ര​തി​ഷേ​ധി​ക്കു​ന്ന യു​വാ​ക്ക​ളെ ശ​ത്രു​ക്ക​ളാ​യി കാ​ണു​ന്ന സ​മീ​പ​നം ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ധാ​ർ​മി​ക​വും രാ​ഷ്​​ട്രീ​യ​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന കേ​ന്ദ്ര​മ​ന്ത്രി ഉ​ട​ൻ രാ​ജി​വെ​ക്ക​ണം. അ​തി​ന് ത​യ്യാ​റാ​കാ​തെ അ​ധി​കാ​ര​ത്തി​െൻറ മ​റ​വി​ൽ ഒ​ളി​ച്ചി​രി​ക്കാ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. യു​വ​ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യാ​ത്ത ഭ​ര​ണ​കൂ​ടം പൊ​ലീ​സ്​ ബൂ​ട്ടി​െൻറ ക​രു​ത്തി​ൽ ഭ​ര​ണം തു​ട​രാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഓ​രോ പൗ​ര​നും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പു​ന​ൽ​കു​ന്നു. ആ ​അ​വ​കാ​ശ​ത്തെ ച​വി​ട്ടി​മെ​തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ ത​ന്നെ​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ന​ല്ല, യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യ്യാ​റാ​കേ​ണ്ട​ത്. ജ​ന​ങ്ങ​ളു​ടെ ശ​ബ്​​ദ​ത്തെ ലാ​ത്തി​കൊ​ണ്ട് ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്നും അ​ടി​ച്ച​മ​ർ​ത്ത​ൽ കൂ​ടും​തോ​റും പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കും എ​ന്ന ച​രി​ത്ര​പാ​ഠം കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​റ​ക്ക​രു​തെ​ന്നും യു​വ​ജ​ന വേ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​നാ​ധി​പ​ത്യ​ത്തി​നും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കും യു​വ​ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ഒ​പ്പ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഈ ​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ജി​ദ്ദ ന​വോ​ദ​യ യു​വ​ജ​ന വേ​ദി ക​ൺ​വീ​ന​ർ ലാ​ലു വേ​ങ്ങൂ​ർ ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsnriNEET paper leak
News Summary - Police brutality against youth must end
Next Story