റിപ്പോർട്ടർ ചാനലിലെ പൊലീസ് നടപടി; മാധ്യമങ്ങൾക്കുള്ള താക്കീത്: കേളി കലാസാംസ്കാരിക വേദി
text_fieldsറിയാദ്: അന്വേഷണത്തിെൻറ പേരിൽ റിപ്പോർട്ടർ ചാനലിെൻറ ന്യൂസ് ഡെസ്കിൽ കയറി സംപ്രേഷണം തടസ്സപ്പെടുത്തിയ പൊലീസ് നടപടി മാധ്യമങ്ങൾക്കുള്ള താക്കീതാണെന്നും ജനാധിപത്യം നേരിടുന്ന വലിയ ഭീഷണിയാണെന്നും കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. അധികാരത്തിലെത്തി നാല് മാസം തികയും മുമ്പ് ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന സർക്കാർ, തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നതെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പരിശോധനയുടെ പേരിൽ എഡിറ്ററുടെ കസേരയിലിരുന്ന് ന്യൂസ് ഡെസ്കിെൻറ പ്രവർത്തനം തടസ്സപ്പെടുത്തിയത് കേട്ടുകേൾവിയില്ലാത്ത അമിതാധികാരപ്രയോഗമാണ്. സർക്കാരിന് സ്തുതിപാടുന്ന ആജ്ഞാനുവർത്തികളായി മാധ്യമങ്ങളെ മാറ്റാനാണ് ശ്രമിക്കുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ന്യൂസ് ഡെസ്കിൽ കയറി പ്രവർത്തനം തടസ്സപ്പെടുത്തുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണ്.
അധികാരത്തിലെത്തിയാൽ റിപ്പോർട്ടർ ചാനൽ പൂട്ടിക്കുമെന്ന് യു.ഡി.എഫിെൻറ പ്രമുഖ നേതാവ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു. വാർത്താ കാർഡുകൾ നീക്കം ചെയ്യിച്ചും പ്രതികരിക്കുന്നവർക്കെതിരെ കേസെടുത്തും വാർത്തയുടെ ഉറവിടം തേടാൻ അനാവശ്യമായി ഇടപെട്ടും വിമർശനങ്ങളെ നേരിടാനുള്ള ശ്രമങ്ങൾ ജനരോഷം ആളിക്കത്തിക്കുകയേയുള്ളൂ. മുൻ എം.എൽ.എക്കെതിരായ സ്ത്രീപീഡനക്കേസ് വാർത്ത നൽകിയതിന് ചാനൽ ഓഫീസിൽ കരിഓയിൽ ഒഴിച്ച സംഭവവും മുൻപുണ്ടായിട്ടുണ്ട്.
കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ച് മാധ്യമങ്ങളെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്ന യു.ഡി.എഫ് സർക്കാരിെൻറ നടപടികളിൽ കേളി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ജനാധിപത്യ സമൂഹം ജാഗ്രത പുലർത്തണമെന്ന് കേളി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

