അബ്ഹ അല് ജനൂബ് ഇന്റര്നാഷനല് സ്കൂളിൽ കാവ്യസന്ധ്യ
text_fieldsഅബ്ഹ അല് ജനൂബ് ഇന്റര്നാഷനല് സ്കൂളിൽ സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ റസാഖ് കിണാശ്ശേരി സംസാരിക്കുന്നു
അബ്ഹ: അല് ജനൂബ് ഇന്റര്നാഷനൽ സ്കൂള് മലയാളം വിഭാഗം അസീര് മേഖലയിലെ കലാ സാംസ്കാരിക, വിദ്യാഭ്യാസ, മാധ്യമ മേഖലകളിലെ പ്രമുഖരെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ച് കാവ്യസന്ധ്യ സംഘടിപ്പിച്ചു.
അല് ജനൂബ് കള്ചറല് സെന്ററിന് കീഴില് വിവിധ ഭാഷാ കമ്യൂണിറ്റികളെ ഉള്ക്കൊള്ളിച്ച് കാവ്യോത്സവങ്ങള് സംഘടിപ്പിക്കാന് തീരുമാനിച്ചിട്ടുണ്ട്. പ്രവാസി എഴുത്തുകാരാൻ റസാഖ് കിണാശ്ശേരി ‘കാത്തിരിപ്പ്’ കവിത ചൊല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. അല് ജനൂബ് മലയാള വിഭാഗം മേധാവി മധു ‘കാവ്യലോകം’ വിഷയം അവതരിപ്പിച്ചു. തുടര്ന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മേഖലയിലെ കലാകാരന്മാരുടെയും എഴുത്തുകാരുടെയും കവിതാവതരണവും ഗാനാലാപനവും നടന്നു.
ജലീല് കാവനൂര്, മഹസൂം അറക്കല്, ഡോ. ലുഖ്മാന്, ഉസ്മാന് കിളിയമണ്ണില്, ആര്ട്ടിസ്റ്റ് സുമേഷ്, റഫീഖ് വയനാട്, ബഷീര് ചെമ്മാട്, ലേഖ സജികുമാര്, വഹീദ് മൊറയൂർ, അൻവർ സാദത്ത്, നജീബ് തുവ്വൂർ എന്നിവര് സംസാരിച്ചു. സരിത സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

