കവിത സമാഹാരം പ്രകാശനം ചെയ്തു
text_fieldsനാസർ നാഷ്കോയുടെ കവിതാ സമാഹാരമായ ‘എെൻറ അവസാനത്തെ കവിതകൾ’ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: സൗദിയിൽ ദീർഘകാലം പ്രവാസിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ നാസർ നാഷ്കോയുടെ കവിത സമാഹാരമായ ‘എെൻറ അവസാനത്തെ കവിതകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ദുബൈ മലയാളി അസോസിയേഷൻ പ്രസിഡൻറ് അജിത അനീഷ് പ്രകാശനം നിർവഹിച്ചു. എഴുത്തുകാരി അബ്ദിയ ഷഫീന പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ ബഷീർ തിക്കോടി അധ്യക്ഷത വഹിച്ചു. സ്ഥിതി പബ്ലിക്കേഷൻസ് ഉടമ വി.ടി. കുരീപ്പുഴ പുസ്തക പരിചയം നടത്തി. സിനിമ താരം ദേവിക അവതാരകയായിരുന്നു.
എഴുത്തുകാരി ഹണി ഭാസ്കർ, കൈരളി ടി.വി ഡയറക്ടർ ടി.ആർ. അജയൻ, എം-80 മൂസ ടെലിവിഷൻ സീരിയൽ സംവിധായകൻ ഷാജി, ഗീത മേനോൻ, സിനിമ പ്രവർത്തകൻ ഇർഷാദ് ഇക്ബാൽ, അഷ്റഫ് കച്ചേരി, ഹരിതം പബ്ലിഷേഴ്സ് സ്ഥാപകൻ പ്രതാപൻ തായാട്ട് തുടങ്ങിയവർ സംസാരിച്ചു.
26 കവിതകൾ ഉൾപ്പെടുന്ന പുസ്തകം ഹരിതം ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

