മുൻ പ്രവാസികൾക്കുള്ള പി.എം.എഫിന്റെ ചികിത്സ സഹായം കൈമാറി
text_fieldsപ്രവാസി മലയാളി ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സ്നേഹോത്സവം’ സംഗമത്തിൽ മുൻ പ്രവാസികൾക്കുള്ള ചികിത്സാസഹായം കൈമാറുന്നു
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'സ്നേഹോത്സവം' സംഗമത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപ രണ്ടു മുൻ പ്രവാസികളുടെ ചികിത്സക്കായി കൈമാറി. കരുനാഗപ്പള്ളി കോഴിക്കോട് എസ്.വി മാർക്കറ്റിൽ താന്നിക്കൽ പടീറ്റതിൽ ഷാനവാസിന് വൃക്കരോഗ ചികിത്സക്കായുള്ള തുക ഇ.സി കാർഗോ മാനേജിങ് ഡയറക്ടർ അഷറഫ് അൽഖർജ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സവാദ് അയത്തിലിന് കൈമാറി. ബ്രെയിൻ ട്യൂമർ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പിലാപ്പുഴ സ്വദേശി കാട്ടേഴ്ത് വീട്ടിൽ സലീമിനുള്ള സഹായം നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ നാസറിൽനിന്നും ലോക കേരളസഭ അംഗം ഇബ്രാഹിം സുബുഹാൻ ഏറ്റുവാങ്ങി. പ്രോഗ്രാം കോഓഡിനേറ്റർ സുരേഷ് ശങ്കർ ആമുഖപ്രസംഗം നടത്തി.
ചടങ്ങിൽ പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു. റിയാദിലെ എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, സബീന എം. സാലി, ഖമർബാനു വലിയകത്ത്, നിഖില സമീർ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, സെൻട്രൽ, നാഷനൽ കമ്മിറ്റി ഭാരവാഹികളായ ബിനു കെ. തോമസ്, സലിം വാലില്ലാപ്പുഴ, ജോൺസൺ മാർക്കോസ്, കെ.ജെ. റഷീദ്, റിയാസ് അബ്ദുല്ല, സിയാദ് വർക്കല, സിമി ജോൺസൻ, രാധിക സുരേഷ്, നാസർ പൂവ്വാർ, ബഷീർ കോട്ടയം തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിബു ഉസ്മാൻ സ്വാഗതവും ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപറമ്പിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

