പി.എം.എഫ് ‘മരുഭൂമിയിലേക്കൊരു കാരുണ്യയാത്ര’ക്ക് തുടക്കം
text_fieldsപി.എം.എഫ് ‘മരുഭൂമിയിലേക്കൊരു കാരുണ്യയാത്ര’ക്ക് തുടക്കമായപ്പോൾ
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) കഴിഞ്ഞ എട്ടു വർഷമായി റമദാൻ മാസത്തിൽ നടത്തുന്ന ‘മരുഭൂമിയിലേക്കൊരു കാരുണ്യയാത്ര’ക്ക് ഇത്തവണ നോമ്പിനുമുമ്പ് തന്നെ തുടക്കമായി.
നഗരത്തിൽനിന്ന് അകലെയുള്ള മരുഭൂപ്രദേശങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന ആട്ടിടയന്മാരെയും ഒട്ടകങ്ങളെ മെയ്ക്കുന്നവരെയും കണ്ടെത്തി പലവ്യഞ്ജന സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകളെത്തിക്കുന്ന ദൗത്യമാണ് ജീവകാരുണ്യ പ്രവർത്തകർ നടത്തുന്നത്. സാധനങ്ങൾ മൊത്ത വിലക്കെടുത്തു പാക്ക് ചെയ്താണ് വിതരണം ചെയ്യുന്നത്.
റമദാൻ മാസത്തിലെ എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ മരുഭൂമിയിലും ലേബർ ക്യാമ്പുകളിലും ജോലി നഷ്ടപ്പെട്ടും അസുഖബാധിതരായും റൂമുകളിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്ന ദൗത്യമാണ് നടത്തുന്നതെന്ന് കൺവീനർ ബിനു കെ. തോമസ് പറഞ്ഞു. റമദാനിലെ രാത്രികളിൽ ദിവസവും തെരുവുകളിലടക്കം ജോലിയിൽ ഏർപ്പെടുന്നവരെ കണ്ടെത്തി ഭക്ഷണ പൊതി, വസ്ത്രങ്ങൾ അടക്കം ഈ മാസം വിതരണം നടത്തുമെന്ന് കോഓഡിനേറ്റർ ബഷീർ സാപ്റ്റികോ അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ മുജിബ് റഹ്മാൻ പാലക്കാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് സലിം വാലില്ലപ്പുഴ അധ്യക്ഷത വഹിച്ചു. ബിനു കെ. തോമസ് സ്വാഗതം പറഞ്ഞു. നാഷനൽ കോഓഡിനേറ്റർ സുരേഷ് ശങ്കർ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ ആമുഖം പറഞ്ഞു.
ആദ്യയാത്രക്ക് ഭാരവാഹികളായ റസ്സൽ മഠത്തിപ്പറമ്പിൽ, ജലീൽ ആലപ്പുഴ, ജോൺസൺ മാർക്കോസ്, ഷാജഹാൻ ചാവക്കാട്, ഷരീഖ് തൈക്കണ്ടി, നാസർ പൂവാർ, ഖാൻ പത്തനംതിട്ട, കെ.ജെ. റഷീദ്, നൗഷാദ് യാഖൂബ്, നിസാം കായംകുളം, ശ്യാം വിളക്കുപാറ, രാധൻ പാലത്ത്, റഫീഖ് വെട്ടിയാർ, യാസിർ അലി, തൊമ്മിച്ചൻ സ്രാമ്പിക്കൽ, സഫീർ തലാപ്പിൽ , നിസാം, നഹാസ്, അൻഷാദ്, ഫൗസിയ നിസാം, ആൻഡ്രിയ ജോൺസൺ, രാധിക സുരേഷ്, സുനി ബഷീർ, ശൈലജ ഖാൻ, അജ്മൽ ഖാൻ, കല്യാണി സുരേഷ്, ഫിദ ഫാത്തിമ, ബിലാൽ നിസാം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

