Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എം.എഫ് സ്വാതന്ത്ര്യദിന പ്രബന്ധ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
പി.എം.എഫ് സ്വാതന്ത്ര്യദിന പ്രബന്ധ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

പി.എം.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു. 50-ലേറെ രചനകളിൽനിന്ന് അവസാന റൗണ്ടിലെത്തിയ 15 എണ്ണത്തിൽ നിന്നാണ് ജൂറി അംഗങ്ങൾ വിജയികളെ തെരഞ്ഞെടുത്തത്.

സൗദിയിലെ മലയാളി പ്രവാസികൾക്കായി ‘അവകാശ സമരം: ജനാധിപത്യത്തിെൻറ ജീവ വായു’ എന്ന വിഷയത്തിൽ നടന്ന സീനിയർ വിഭാഗം മത്സരത്തിൽ പാലക്കാട് കരിമ്പ സ്വദേശിയും റിയാദിൽ ഗിർഗാസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മാനേജ്‌മെൻറ് സപ്പോർട്ടിങ് കോഓഡിനേറ്ററുമായ എ.യു. സിദ്ദീഖ് കരിമ്പ ഒന്നാം സ്ഥാനം നേടി. കെ.എം.സി.സി പാലക്കാട് ജില്ല സീനിയർ വൈസ് പ്രസിഡൻറാണ്.

തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയും ജുബൈലിൽ ഗൾഫ് ഏഷ്യ കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ മാനേജരുമായ ബെൻസി മോഹൻ ജി രണ്ടാം സ്ഥാനം സ്വന്തമാക്കി. ദമ്മാം നവയുഗം സാംസ്‌കാരിക വേദിയുടെ മീഡിയ കൺവീനറും സാമൂഹിക പ്രവർത്തകനുമാണ് ബെൻസി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും റിയാദിൽ അറബ് നാഷനൽ ബാങ്കിൽ ഫൈനാൻസ് സിസ്റ്റം ഹെഡ് ആയ ബഷീർ ഫത്തഹുദ്ധീനാണ് മൂന്നാം സ്ഥാനം. പ്രാദേശിക കൂട്ടായ്മയായ ‘നന്മ കരുനാഗപ്പള്ളി’യുടെ ഉപദേശക സമിതി അംഗമാണ് ഇദ്ദേഹം.

വിദ്യാർഥികൾക്കായി ‘ഭാവിയുടെ കരങ്ങൾ - പുതിയ ലോകം പണിയാൻ പുതിയ ചിന്തകൾ’ എന്ന വിഷയത്തിൽ നടത്തിയ ജൂനിയർ വിഭാഗം മത്സരത്തിൽ റിയാദ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സൈറ സജീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം പത്തനാപുരം സ്വദേശികളായ സജീർ-അജീഷ ദമ്പതികളുടെ മകളാണ്. ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ ബെന്നി മാത്യൂ - ടെസ്സി ജോസഫ് ദമ്പതികളുടെ മകളുമായ ബെനിറ്റ ബെന്നി രണ്ടാം സ്ഥാനവും, യാര സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയും പത്തനംതിട്ട വെച്ചൂച്ചിറ ബിജു ഏബ്രഹാം - സജിത ദമ്പതികളുടെ മകളുമായ കൃപ മറിയം ബിജു മൂന്നാം സ്ഥാനവും നേടി.

വിജയികളെയും അവസാന റൗണ്ടിലെത്തിയ സുബൈദ കോമ്പിൽ (അൽ ഖർജ്), ബബിത ഷെറിൻ ഡിസൂസ (ജിദ്ദ), ഷിഹാബ് കായംകുളം (ദമ്മാം), രാജീവ് സാഹിബ്, എ.വി. അനിത്ര ജോമി, സലിം പള്ളിയിൽ, മുഹമ്മദ് ഫൈസൽ മണപ്രത്ത്, പീറ്റർ വർഗീസ്, സഹീദ് പുത്തൻപീടികയിൽ (എല്ലാവരും റിയാദ്) എന്നിവരെയും സൗദി ദേശീയ ദിനത്തിൽ ആദരവ് നൽകും. റിയാദ് മൻസൂറയിലെ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക. മാധ്യമപ്രവർത്തകരായ നജിം കൊച്ചുകലുങ്ക്, വി.ജെ. നസ്രുദീൻ, ഷിബു ഉസ്മാൻ, സാമൂഹികപ്രവർത്തകരായ അഡ്വ. എൽ.കെ. അജിത്, സുധീർ കുമ്മിൾ എന്നിവരായിരുന്നു വിധികർത്താക്കൾ. വാർത്താസമ്മേളനത്തിൽ കോഓഡിനേറ്റർ ജി. വേണുഗോപാൽ, ജനറൽ സെക്രട്ടറി ബിനോയ് മത്തായി, ആക്ടിങ് പ്രസിഡൻറ് നൗഷാദ് യാക്കൂബ്, മീഡിയ കൺവീനർ സഫീർ അലി, വൈസ് പ്രസിഡൻറ് നാസർ പൂവ്വാർ, പ്രോഗ്രാം കോഓഡിനേറ്റർ തൊമ്മികുഞ്ഞ് സ്രാമ്പിക്കൽ, സെക്രട്ടറി അബ്ദുൽ റഷീദ്, ജീവകാരുണ്യ കൺവീനർ സിയാദ് വർക്കല എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PMF Riyadh Announces Winners of Independence Day Essay Competition
Next Story