പി.എം.എഫ് ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു
text_fieldsപി.എം.എഫ് ഗാന്ധി ജയന്തി ദിനാചരണം റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഒാഡിനേറ്റർ ഷിബു ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി ഗാന്ധി ജയന്തിദിനത്തിൽ 'മനസ്സിൽ എന്നും ബാപ്പുജി' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.മലസ് ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി പ്രച്ഛന്നവേഷ മത്സരം, ഗാന്ധി അനുസ്മരണ പ്രഭാഷണം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികൾ നടന്നു. പ്രസിഡൻറ് ഷാജഹാൻ ചാവക്കാട് സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഒാഡിനേറ്റർ ഷിബു ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. സലിം കളക്കര, ഗഫൂർ കൊയിലാണ്ടി, അഹമ്മദ് കബീർ, സുബൈർ ആലുവ, ഷഫീഖ് പാറയിൽ, ഡോമിനിക് സാവിയോ, കെ.ജെ. റഷീദ്, ജോൺസൺ മാർക്കോസ്, സലിം വാലില്ലാപ്പുഴ, അസ്ലം പാലത്ത്, മുഹമ്മദ് സിയാദ് എന്നിവർ സംസാരിച്ചു.
ഗാന്ധിജിയായി ഇസാൻ മുഹമ്മദ്, കസ്തൂർബ ഗാന്ധിയായി ജുമാന ജിബിനും ഇഷ ഫാത്വിമയും വേഷമിട്ടു. സ്കൂൾ വിദ്യാർഥികളായ ഹിബ നൗറിൻ, മുഹമ്മദ് മുസ്തഫ ഹിലാൽ, ഫാത്വിമ സഹറ, മുഹമ്മദ് ഫഹീം, ഹൈഫ മെഹ്റിൻ, ജുവൈരിയ ജിബിൻ, ആൻഡ്രിയ ജോൺസൺ, സഫ ഷിറാസ്, ഷാഹിയ ഷിറാസ്, അഭി, ഹൈഫ എന്നിവർ ഗാന്ധിജിയെ കുറിച്ച് സംസാരിച്ചു. ജുവൈരിയ ജിബിൻ വരച്ച 'എെൻറ ബാപ്പുജി' എന്ന ശീർഷകത്തിലുള്ള ചിത്രം വേദിയിൽ പ്രകാശനം ചെയ്തു. പരിപാടിക്ക് റസൽ, നസീർ തൈക്കണ്ടി, റഉൗഫ് ആലപ്പിടിയൻ, ആച്ചിനാസർ എന്നിവർ നേതൃത്വം നൽകി. ഗാനമേളക്ക് കൊച്ചിൻ ജലീൽ, സുബൈർ ആലുവ, ഷമീർ വളാഞ്ചേരി, നിസാർ കൊച്ചി, ജോസഫ് ജോർജ്, ആച്ചി നാസർ, മഹേഷ്, ജബ്ബാർ പൂവാർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജിബിൻ സമദ് കൊച്ചി സ്വാഗതവും ട്രഷറർ ബിനു കെ. തോമസ് നന്ദിയും പറഞ്ഞു

