പി.എം.എഫ് ദേശീയദിനം ആഘോഷിച്ചു
text_fieldsറിയാദ്: 91ാം ദേശീയദിനം പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി ആഘോഷിച്ചു. റിയാദ് ഗുബേര മൈതാനത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് മുജീബ് കായംകുളം അധ്യക്ഷത വഹിച്ചു. കുട്ടികളുടെ ദേശീയഗാന ആലാപനത്തോടെ ചേർന്ന പരിപാടി ശിഹാബ് കൊട്ടുകാട് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
കോഓഡിനേറ്റർ സലിം വാലിലപുഴ മുഖ്യപ്രഭാഷണം നടത്തി. ഷാജഹാൻ ചാവക്കാട് ആമുഖ പ്രസംഗം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ വനിത അംഗങ്ങളായ സിമി ജോൺസൺ, ഹസീദ റസ്സൽ, ജാൻസി അലക്സ്, ടിൻറു ടീച്ചർ, ഷംല ഷിറാസ്, റെഫീഷ ഷിഹാബ് നേതൃത്വത്തിൽ കേക്ക് മുറിക്കുകയും കബീർ പട്ടാമ്പി, പ്രഡിൻ അലക്സ്, ലോറൻസ്, അൻസാർ, ജോൺസൺ, ഷിറാസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും റസ്സൽ നന്ദിയും പറഞ്ഞു.
