പി.എം.എഫ് റിയാദിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
റിയാദ്: ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെ റിയാദ് ശുമൈസി കിങ് സഉൗദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പ് ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഫായിസ് മുത്തൈരി ഉദ്ഘാടനം ചെയ്തു. വിവിധ യൂനിറ്റുകളിൽനിന്നും നൂറിലധികം പ്രവർത്തകർ രക്തദാനത്തിൽ പങ്കെടുത്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജഹാൻ ചാവക്കാട്, കോഒാഡിനേറ്റർമാരായ മുജീബ് കായംകുളം, സലിം വാലിലപ്പുഴ, ട്രഷറർ ബിനു കെ. തോമസ്, മറ്റ് ഭാരവാഹികളായ ജിബിൻ സമദ് കൊച്ചി, അസ്ലം പാലത്ത്, സിയാദ്, റസൽ, വിവിധ യൂനിറ്റ് ഭാരവാഹികളായ അലക്സ്, നസീർ തൈക്കണ്ടി, റഉൗഫ് ആലപ്പിടിയൻ, ആച്ചി നാസർ, സലാം തിരുവമ്പാടി, നിസാർ പള്ളിക്കശേരി, സജിം പാനൂർ, മെൽബിൻ, മാജിദ്, അഫ്സൽ എന്നിവർ നേതൃത്വം നൽകി. പി.എം.എഫ് ഗ്ലോബൽ അംഗം റാഫി പാങ്ങോട്, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, ട്രഷറർ ജോൺസൺ മാർക്കോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

