Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എം.എഫ് 11ാമത്​ ചാർ​േട്ടഡ്​ വിമാനയാത്ര

text_fields
bookmark_border
പി.എം.എഫ് 11ാമത്​ ചാർ​േട്ടഡ്​ വിമാനയാത്ര
cancel
camera_alt

പി.എം.എഫ് 11ാമത്​ ചാർ​േട്ടഡ്​ വിമാനത്തിലെ യാത്രക്കാർക്കുള്ള സൗജന്യ ടിക്കറ്റ്​ ഭാരവാഹി റാഫി പാങ്ങോട്​ കൈമാറുന്നു

റിയാദ്: പ്രവാസി മലയാളി ഫെഡറേഷ​െൻറ (പി.എം.എഫ്) 11ാമത്തെ ചാർട്ടർ വിമാനം 174 യാത്രക്കാരുമായി റിയാദ് കിങ്​ ഖാലിദ് വിമാനത്താവളത്തിൽനിന്നു ന്യൂഡൽഹിയിലേക്ക് പറന്നുയർന്നു. റിയാദിലെ അൽഅർക്കൻ ട്രാവൽസുമായി സഹകരിച്ച്​ ഇൻഡിഗോ എയർലൈൻസ് വിമാനമാണ് യാത്ര നടത്തിയത്​. ജോലി നഷ്​ടപ്പെട്ട്​ ദുരിതത്തിലായ നാലുപേർക്ക്‌ പി.എം.എഫ് സൗജന്യ യാത്രാസൗകര്യം ഒരുക്കിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ സ്ത്രീകളും കുട്ടികളുമുൾപ്പെടെ മുഴുവൻ പേരെയും നാട്ടിലെത്തിക്കാനും എയർപോർട്ടിൽ എല്ലാവിധ സഹായങ്ങളും ചെയ്യാനും പി.എം.എഫ് പ്രവർത്തകരായ റാഫി പാങ്ങോട്, ഷമീർ കണിയാപുരം, ഹുസൈൻ വട്ടിയൂർക്കാവ്, ജിബിൻ സമദ്, അബ്​ദുൽ അസീസ് പവിത്രം എന്നിവരും അൽഅർക്കാൻ പ്രതിനിധികളായ സെബിൻ വക്കം, വിഷ്ണു ചാത്തന്നൂർ എന്നിവരും എത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story