Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എം.എ. സലാം ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ജിദ്ദ സന്ദർശിച്ചു

text_fields
bookmark_border
പി.എം.എ. സലാം ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ജിദ്ദ സന്ദർശിച്ചു
cancel
camera_alt

അ​ഡ്വ. പി.​എം.​എ. സ​ലാം ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ജി​ദ്ദ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 

Listen to this Article

ജിദ്ദ: ധാർമികമൂല്യങ്ങളിൽ അധിഷ്ഠിതമായ തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന രൂപത്തിൽ മതവിദ്യാഭ്യാസം നൽകുന്നതിലും മത ബോധം വളർത്തുന്നതിലും ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ജിദ്ദ പ്രവർത്തകർ കാണിക്കുന്ന ഔത്സുക്യം ശ്ലാഘനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. സെന്‍ററിന്‍റെ പ്രവർത്തനങ്ങൾ ജിദ്ദ പ്രവാസിയായ കാലം മുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും ആദ്യ കാലഘട്ടത്തിൽ ശബാബ് കോപ്പികൾ സൈക്ലോസ്റ്റൈൽ ഉപയോഗിച്ചും പിന്നീട് ഫോട്ടോ കോപ്പി എടുത്തും ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതുൾപ്പെടെയുള്ള പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഇന്നും സ്മൃതിമണ്ഡലത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ജിദ്ദ സെന്‍റർ ഭാരവാഹികളും പ്രവർത്തകരുമായ അബ്ദുൽ ഗഫൂർ വളപ്പൻ, ഷക്കീൽ ബാബു, സലാഹ് കാരാടൻ, ജരീർ വേങ്ങര, കെ.സി. മൻസൂർ, ജൈസൽ, റഷാദ് കരുമാറ, ലിയാഖത്ത് അലി ഖാൻ, റിൻഷാദ് നെച്ചിമണ്ണിൽ, ഷംസീർ, മുജീബ് റഹ്‌മാൻ സ്വലാഹി തുടങ്ങിയവർ പി.എം.എ സലാമിനെ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P.M.A. Salam visited the Indian Islahi Center in Jeddah
Next Story