പി.എം.എ. ഗഫൂർ 11ന് ദമ്മാമിൽ
text_fieldsപി.എം.എ. ഗഫൂർ
ദമ്മാം: പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ. ഗഫൂർ ദമ്മാമിലെത്തുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തുന്നത്. ഇതിന്റെ ലഘുലേഖ പ്രകാശനം ചെയ്തു. ദമ്മാം ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം പ്രകാശനം നിർവഹിച്ചു. കൗൺസിൽ പ്രസിഡന്റ് നജീബ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് നജാത്തി, ബിജു കല്ലുമല, അബ്ദുൽ ഹമീദ്, ഹബീബ് ഏലംകുളം, ആൽബിൻ ജോസഫ്, സിറാജ് അബുബക്കർ, സുബൈർ ഉദിനൂർ, മുജീബ് കളത്തിൽ, നൗഷാദ് ഇരിക്കൂർ, പ്രവീൻ കൈരളി, നിഷാദ്, താജു അയ്യാരിൽ, നാച്ചു അണ്ടോണ, മുസ്തഫ തലശ്ശേരി, ശിഹാബ് കൊയിലാണ്ടി, റഷീദ് ഉമർ, ഷബീർ ചാത്തമംഗലം, നജീം ബഷീർ, ആലിക്കുട്ടി എന്നിവർ പങ്കെടുത്തു.
പ്രോഗ്രാം കമ്മിറ്റി കൺവീൻ അഷറഫ് ആലുവ സ്വാഗതവും ട്രഷറർ ആസിഫ് താനൂർ നന്ദിയും പറഞ്ഞു.ചെയർമാർ ഷമീം കാട്ടാക്കട, സെക്രട്ടറി അനിൽകുമാർ, രക്ഷാധികാരി മുസക്കോയ, അഭിഷേക്, നവാസ്, സി.കെ. ഷഫീഖ്, അജിം, ഷംല, അർച്ചന, ഹുസ്ന, ഖദീജ ഹബീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

