Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാക് പ്രധാനമന്ത്രി...

പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ജിദ്ദയിലെത്തി

text_fields
bookmark_border
പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ജിദ്ദയിലെത്തി
cancel

ജിദ്ദ: പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ജിദ്ദയിലെത്തി. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം എത്തിയ അദ്ദേഹത്തിന് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്.

മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജിദ്ദ ഡെപ്യൂട്ടി മേയർ എഞ്ചിനീയർ അലി അൽ-ഖർനി, ജിദ്ദ പൊലീസ് ഡയറക്ടർ മേജർ ജനറൽ സുലൈമാൻ ബിൻ ഒമർ അൽ-തുവൈരിബ്, മക്ക മേഖല റോയൽ പ്രോട്ടോക്കോൾ ഡയറക്ടർ അഹമ്മദ് അബ്ദുല്ല ബിൻ സഫർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shehbaz SharifJeddah
News Summary - PM Shehbaz Sharif reaches jeddah
Next Story