പി.എം. നജീബ് സൗഹൃദങ്ങളെ കോർത്തിണക്കിയ വ്യക്തിത്വം –ദമ്മാം ലീഡേഴ്സ് ഫോറം
text_fieldsലീഡേഴ്സ് ഫോറം സംഘടിപ്പിച്ച പി.എം. നജീബ് അനുസ്മരണ പരിപാടിയിൽനിന്ന്
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസികളെ കൂട്ടിയിണക്കിയ ഒരു ലീഡറെയാണ് പി.എം. നജീബിെൻറ വിയോഗത്തിലൂടെ നഷ്്ടമായതെന്ന് ദമ്മാം ലീഡേഴ്സ് ഫോറം സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ദമ്മാമിലെ ലീഡേഴ്സ് ഫോറമെന്ന ആശയത്തിന് ചുക്കാൻ പിടിച്ചവരിൽ ഒരാളായ പി.എം. നജീബിെൻറ വിയോഗത്തിലൂടെ ലീഡേഴ്സ് ഫോറത്തിനും കനത്ത നഷ്്ടമാണ് ഉണ്ടായതെന്ന് ലീഡേഴ്സ് ഫോറം ചൂണ്ടിക്കാട്ടി.
സർവ മേഖലകളിലും അദ്ദേഹത്തിെൻറ സാന്നിധ്യം ശ്രദ്ധേയമായിരുന്നുവെന്നും ആമുഖ പ്രഭാഷണം നടത്തിയ ശിഹാബ് കൊയിലാണ്ടിയും സി. അബ്്ദുൽ ഹമീദും അഭിപ്രായപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ നിരവധി പേർ അനുസ്മരണ പരിപാടിയിൽ സംബന്ധിച്ചു. സുനിൽ മുഹമ്മദ് സ്വാഗതവും താജുദ്ദീൻ അയ്യാരിൽ നന്ദിയും പറഞ്ഞു. അഷ്റഫ് ആലുവ, സുബൈർ ഉദിനൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

