പി.എം. ഹനീഫ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsജിദ്ദ: എം.എസ്.എഫിെൻറ മുൻ നേതാവും യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററുമായിരുന്ന പി.എം. ഹനീഫ് അനുസ്മരണം ജിദ്ദയിലെ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി ഓൺലൈൻ സംവിധാനം വഴി നടത്തി. യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ.സുബൈർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.എൻ. പുരം മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ പ്രതിപക്ഷ നേതാവ് ഉസ്മാൻ താമരത്ത് അനുസ്മരണ പ്രഭാഷണവും ഉബൈദ് തങ്ങൾ മേലാറ്റൂർ പ്രാർഥനയും നടത്തി.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഷറഫു മേലാറ്റൂർ, അബു കട്ടുപ്പാറ, വാപ്പുട്ടി വട്ടപറമ്പ്, നജീബ് കട്ടുപാറ, ഹാഷിം നാലകത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് താഴെക്കോട് സ്വാഗതവും ട്രഷറർ റഷീദ് കീഴിശ്ശീരി നന്ദിയും പറഞ്ഞു. മുത്തുകോയ ഒലീപ്പുഴ ഖിറാഅത്ത് നടത്തി.
