Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എം. ഫൗ​ണ്ടേ​ഷ​ൻ...

പി.​എം. ഫൗ​ണ്ടേ​ഷ​ൻ ടാ​ലൻറ്​ സെ​ർ​ച്ച് പ​രീ​ക്ഷ; കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും വിതരണം ചെയ്​തു

text_fields
bookmark_border
award distribution
cancel
camera_alt

‘ഗ​​ൾ​​ഫ്​ മാ​​ധ്യ​മ’​ത്തി​​ന്റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​ട​ന്ന പി.​​എം ഫൗ​​ണ്ടേ​​ഷ​​ൻ ടാ​​ല​ൻ​റ്​ സെ​ർ​​ച്ച് പ​​രീ​​ക്ഷ​​യി​​ൽ സൗ​ദി​യി​ൽ ​നി​​ന്ന്​ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ആ​യി​ഷ സെ​സ​ക്ക് സി.​എ​ച്ച് ബ​ഷീ​ർ കാ​​ഷ് അ​​വാ​​ർ​​ഡും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും വി​ത​ര​ണം ​െചയ്യുന്നു

ജി​ദ്ദ​: പി.​​എം ഫൗ​​ണ്ടേ​​ഷ​​ൻ ‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മ’​​ത്തി​​​ന്റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​ത്തി​​യ പി.​​എം ഫൗ​​ണ്ടേ​​ഷ​​ൻ ടാ​​ല​ൻ​റ്​ സെ​ർ​​ച്ച് പ​​രീ​​ക്ഷ​​യി​​ൽ സൗ​ദി​യി​ൽ​നി​​ന്ന്​ ഉ​​യ​​ർ​​ന്ന മാ​​ർ​​ക്ക് ക​​ര​​സ്ഥ​​മാ​​ക്കി​ മൂ​ന്നാം സ്ഥാ​നം നേ​ടി​യ വി​​ദ്യാ​​ർ​​ഥി​നി​ക്ക് പ്ര​ത്യേ​ക കാ​​ഷ് അ​​വാ​​ർ​​ഡും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും വി​ത​ര​ണം ചെ​യ്തു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും ബി​ൻ​ലാ​ദ​ൻ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നു​മാ​യ അ​ബ്ദു​ൽ വ​ഹാ​ബി​​ന്റെ ഏ​ക​മ​ക​ളും ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ആ​യി​ഷ സെ​സ​യാ​ണ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.

‘ഗ​ൾ​ഫ് മാ​ധ്യ​മം’ ജി​ദ്ദ ബ്യൂ​റോ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വെ​സ്റ്റേ​ൺ റീ​ജ്യ​ൻ ക​ൺ​വീ​ന​ർ സി.​എ​ച്ച്. ബ​ഷീ​റാ​ണ് കാ​​ഷ് അ​​വാ​​ർ​​ഡും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും സ​മ്മാ​നി​ച്ച​ത്. ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ജി​ദ്ദ ബ്യൂ​റോ ഹെ​ഡ് സാ​ദി​ഖ​ലി തു​വ്വൂ​ർ, മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് പി.​കെ. സി​റാ​ജ്, മ​ക്ക റി​പ്പോ​ർ​ട്ട​ർ സാ​ബി​ത്ത് സ​ലിം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സൗ​ദി​യി​ൽ​നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ റി​യാ​ദി​ൽ നി​ന്നു​ള്ള ജു​വൈ​രി​യ ത​ബ്‌​സം ഒ​ന്നാം സ്ഥാ​ന​വും ഫാ​ത്തി​മ നൗ​റീ​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​വ​ർ​ക്കു​ള്ള കാ​​ഷ് അ​​വാ​​ർ​​ഡും സ​ർ​​ട്ടി​​ഫി​​ക്ക​​റ്റും പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും. പ​​ത്താം​​ക്ലാ​​സ് ഉ​​ന്ന​​ത വി​​ജ​​യി​​ക​​ളാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ്​ പി.​​എം. ഫൗ​​ണ്ടേ​​ഷ​​ൻ ടാ​​ല​ൻ​റ്​ സെ​​ർ​​ച്ച് പ​​രീ​​ക്ഷ​​യി​​ൽ പ​ങ്കെ​​ടു​​ക്കാ​​ൻ അ​​വ​​സ​​ര​​മു​​ണ്ടാ​​യി​​രു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലും ജി.​​സി.​​സി​​യി​​ലെ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലും ഒ​​രേ സ​​മ​​യ​​ത്താ​​യി​​രു​​ന്നു പ​​രീ​​ക്ഷ ന​​ട​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - PM Foundation Talent Search Exam-Cash award and certificate distributed
Next Story