പ്ലീസ് ഇന്ത്യ; നിയമ ബോധവത്കരണം സംഘടിപ്പിച്ചു
text_fieldsപ്ലീസ് ഇന്ത്യ സംഘടിപ്പിച്ച നിയമ ബോധവത്കരണ പരിപാടി ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്ലീസ് ഇന്ത്യ നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. റിയാദ് ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി അധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുല്ല മിസ്ഫർ അൽ ദോസരി മുഖ്യപ്രഭാഷണം നടത്തി. സൗദി അഭിഭാഷകരും നിയമ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിൽ സൗദിയിൽ വിവിധ നിയമക്കുരുക്കിൽ അകപ്പെട്ട ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ പരാതികൾ സമർപ്പിച്ചു. ഇവർ ഹുറൂബ്, യാത്രാവിലക്ക്, പൊലീസ് കേസ് (മത്ലൂബ്), ശമ്പള കുടിശ്ശിക, ഇഖാമ ലഭിക്കാത്തത്, ട്രാഫിക് കേസ്, മരണ കേസ്, ജയിൽ കേസ് തുടങ്ങിയ പരാതികളുമായാണ് എത്തിയത്. ഇവരുടെ പ്രശ്നങ്ങൾ പ്ലീസ് ഇന്ത്യ വളന്റിയർമാർ മനസ്സിലാക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു.
അഡ്വ. അബ്ദുല്ല മിസ്ഫർ അൽ ദോസ്സരി, അഡ്വ. അഹമ്മദ് അൽസഹ്റാനി, അഡ്വ. ഹുദ അൽസനദ്, അഡ്വ. സാലിഹ് അൽഗാംദി, അഡ്വ. ഷാഹിനാസ് അലി, അഡ്വ. മുഹമ്മദ് റസൂൽ, അഡ്വ. അബ്ദുറഹ്മാൻ ബിൻ ഷംലാൻ, അഡ്വ. ജലീൽ, സൂരജ് കൃഷ്ണ എന്നിവർ പങ്കെടുത്തു. ഡോ. നായിഫ് അൽ ഹർബൂഷ്, അഹ്മദ് അല് സഹ്റാനി, സാലിഹ് അൽ ഗാന്ധി, ഹുദ അൽ സനദ്, ഡോ. മുഹമ്മദ് റാഷിദ്, മിന്നാഹി അൽ ദോസരി, അഫ്സൽ മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. ലത്തീഫ് തെച്ചി, സുനീർ മണ്ണാർക്കാട്, നൂർ മുഹമ്മദ്, മുസമ്മിൽ ശൈഖ്, അഷ്റഫ് മണ്ണാർക്കാട്, മുസമ്മിൽ, സാദിഖ് ബാഷ, ആഷിഖ് ഇഖ്ബാൽ, അഫ്സൽ മുല്ലപ്പള്ളി എന്നിവർ പങ്കെടുത്തു.
ഹുറൂബ് (ഒളിവിൽ പോയ) കേസുകൾക്ക് നിലവിൽ സൗദി ഗവൺമെൻറ് രണ്ടു മാസത്തേക്ക് ഇളവ് നൽകിയതിനാലാണ് പ്ലീസ് ഇന്ത്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ഷമീം നരിക്കുനി സ്വാഗതവും ട്രഷറർ അഷ്റഫ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

