പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ട് കേളി കുടുംബവേദി
text_fieldsലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കുടുംബവേദി പ്രവർത്തക വൃക്ഷത്തൈകൾ നടുന്നു
റിയാദ്: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നവകേരളം പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ 'നാടാകെ നവകേരളം പച്ചത്തുരുത്ത്' എന്ന പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പരിപാടിക്ക് പ്രസിഡന്റ് പ്രിയ വിനോദ് നേതൃത്വം നൽകി. അവർക്ക് സാധ്യമായ എല്ലാ പ്രദേശങ്ങളിലും കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ഫസീല നസീർ, നസീർ മുള്ളൂർക്കര, വിനോദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സന്ധ്യ രാജ്, ജയരാജ്, ഗീത ജയരാജ്, അംഗങ്ങളായ ഗിരീഷ് കുമാർ, വിദ്യ ഗിരീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

