പാലക്കാട് കോട്ടയം പത്തനംതിട്ട ക്രിക്കറ്റ് പ്രീമിയർ ലീഗ് ഇന്നും നാളെയും
text_fieldsപാലക്കാട് കോട്ടയം പത്തനംതിട്ട ക്രിക്കറ്റ് പ്രീമിയർ ലീഗ് ജേഴ്‌സി ലോഞ്ചിങ്
ദമ്മാം: കഴിഞ്ഞ രണ്ടു വർഷമായി പാലക്കാട്-കോട്ടയം-പത്തനംതിട്ട ക്രിക്കറ്റ് കൂട്ടായ്മ നടത്തി വരുന്ന ക്രിക്കറ്റ് മാമാങ്കം പി.കെ.പി.പി.എൽ സീസൺ മൂന്ന് വ്യാം, വെള്ളി ദിവസങ്ങളിൽ ദമ്മാം ഗൂക്ക ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കും. മൂന്ന് ജില്ലകളിൽ നിന്നായി 120ൽ പരം കായിക താരങ്ങൾ എട്ട് ഫ്രാഞ്ചെസികളിൽ ആയി അണിനിരക്കും.
രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. ഗ്രൂപ്പ് -എയിൽ ഈരാറ്റുപേട്ട റൈഡേഴ്‌സ്, ആനപ്പാറ നൈറ്റ് റൈഡേഴ്‌സ്, ചിറ്റാർ ഗാലക്സി, നെന്മാറ ബ്ലാസ്റ്റേഴ്‌സ് ടീമുകളും ഗ്രൂപ്പ്-ബിയിൽ കാഞ്ഞിരപ്പള്ളി റോക്കേഴ്സ്, ഷൊർണൂർ അവഞ്ചേഴ്‌സ്, വാഴമുട്ടം വൈകിങ്സ്, പമ്പ ടസ്‌കേഴ്‌സ് ടീമുകളും ആണ് മത്സരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഓപ്പണിങ് സെറിമണിയും തുടർന്ന് ടീം മാർച്ചു പാസ്റ്റും മറ്റു കലാപരിപാടികളും നടക്കുമെന്ന് പി.കെ.പി.പി.എൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.