പി.കെ. നവാസ് എം.എൽ.എയുമായി വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി ചർച്ച നടത്തി
text_fieldsപി.കെ. നവാസ് എം.എൽ.എയെ കെ.എം.സി.സി ജിദ്ദ
വള്ളിക്കുന്ന് മണ്ഡലം ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ വള്ളിക്കുന്ന് മണ്ഡലക്കാരനും താനൂർ മണ്ഡലം എം.എൽ.എയുമായ പി.കെ. നവാസുമായി കെ.എം.സി.സി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം ഭാരവാഹികൾ ചർച്ച നടത്തി.
വിവിധ പ്രവാസി വിഷയങ്ങളും വിമാന ടിക്കറ്റിെൻറ അനിയന്ത്രിത നിരക്ക് വർധനവ്, പ്രവാസി പെൻഷൻ വിതരണത്തിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളും നിവേദനത്തിലൂടെ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ജലാൽ തേഞ്ഞിപ്പലം, പ്രസിഡൻറ് ജൈസൽ കുന്നേക്കാടൻ, ജനറൽ സെക്രട്ടറി ഷമീം അലി കൊടക്കാട്, ജില്ലാ ഭാരവാഹി മജീദ് കള്ളിയിൽ, ഗഫൂർ അൽഹാസ്മി, ജംഷീർ കെ.വി മൂന്നിയൂർ, സാജിദ് മൂന്നിയൂർ, മൻസൂർ തേഞ്ഞിപ്പലം, സമദ് മണമ്മൽ, സലാഹുദ്ധീൻ ബാലേരി, റഷീദ് പാറക്കടവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

