ഉത്തരക്കടലാസും ചോദ്യപേപ്പറും ചോർന്നിട്ടുണ്ട് –പി.കെ. ഫിറോസ്
text_fieldsറിയാദ്: യൂനിവേഴ്സിറ്റി കോളജ് വിഷയത്തിൽ പിണറായി സർക്കാർ അന്വേഷണത്തെ ഭയക്കുക യാണെന്നും മധ്യപ്രദേശിലെ വ്യാപത്തേക്കാൾ വലിയ കുംഭകോണമാണ് നടന്നിരിക്കുന്നതെന്ന ും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഉത്തരക്കടലാസുകൾ മാ ത്രമല്ല, ചോദ്യപേപ്പറുകളും ചോർന്നിട്ടുണ്ട്. ചോദ്യങ്ങളറിഞ്ഞാലല്ലേ ഉത്തരമെഴുതാ ൻ പറ്റൂ. ചോർത്തിെക്കാടുക്കാനും ആളുണ്ടാവണമല്ലോ. ആഴത്തിൽ വേരോടിയ ക്രമക്കേടും അഴി മതിയുമാണ് നടന്നിരിക്കുന്നത്. ചോദ്യങ്ങൾ ചോരുന്നു എന്നത് കൂടുതൽ ഗുരുതരമായ സംഭവമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിെൻറ കാര്യത്തിലും ഇതേ ക്രമക്കേടാണ് സംശയിക്കുന്നത്. എസ്.എഫ്.െഎ നേതാക്കളുടെ കോളജ് പ്രവേശനത്തെ കുറിച്ചും സംശയങ്ങൾ ഉയർന്നുകഴിഞ്ഞു.
സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ എന്നും റിയാദിൽ ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ പി.കെ. ഫിറോസ് പറഞ്ഞു. കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ റിവൈവ് സീസൺ രണ്ട് സമാപന സമ്മേളനത്തിൽ പെങ്കടുക്കാനെത്തിയതായിരുന്നു അദ്ദേഹം. യൂനിവേഴ്സിറ്റി വിഷയത്തിൽ പ്രശ്നങ്ങൾ മൂന്നായി തിരിച്ചാണ് യു.ഡി.എഫ് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഫിറോസ് പറഞ്ഞു. കേരള പി.എസ്.സിയുടെയും കേരള യൂനിവേഴ്സിറ്റിയുടെയും വിശ്വാസ്യതക്ക് ഇതിന് മുെമ്പാരിക്കലും ഇത്രയും തകർച്ച സംഭവിച്ചിട്ടില്ല. മെരിറ്റില്ലാതെ, വ്യാജ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ സ്പോർട്സ് േക്വാട്ടയിൽ കോളജ് പ്രവേശനം നേടിയ ശിവരഞ്ജിത്തിനെ പോലുള്ള എസ്.എഫ്.െഎ ഗുണ്ടാനേതാവിന് പി.എസ്.സി പരീക്ഷയിൽ ഒന്നാംറാങ്ക് തന്നെ കിട്ടിയത് സംശയമുണർത്തുന്നതാണ്.
ഒന്നുകിൽ ആൾമാറാട്ടം, അല്ലെങ്കിൽ മാർക്ക് കൂട്ടിക്കൊടുക്കൽ. ഇതുപോലൊരു ക്രമക്കേടിലൂടെയല്ലാതെ സാധ്യമല്ല. പി.എസ്.സി ഉത്തരക്കടലാസുകൾതന്നെ എടുത്ത് പരിശോധന നടത്തണം. മറ്റ് പ്രതികളായ മൂന്നാം റാങ്കുകാരെൻറയും 28ാം റാങ്കുകാരെൻറയും കാര്യവും മറിച്ചായിരിക്കില്ല. സർവകലാശാലയുടെ ഉത്തരക്കടലാസുകൾ ബണ്ടിൽകണക്കിന് പ്രതിയുടെ വീട്ടിൽനിന്നും കോളജിലെ യൂനിയൻ ഒാഫിസിൽനിന്നും കണ്ടെടുത്ത വിഷയത്തിലും കാര്യമായ അന്വേഷണം വേണം. എസ്.എഫ്.െഎയിലെ ഇത്തരം ഗുണ്ടാനേതാക്കളുടെ കോളജ് പ്രവേശനവും അന്വേഷണവിധേയമാക്കണം. മിക്കവരും കോളജ് പ്രവേശനം നേടുന്നത് സ്പോർട്സ് ക്വാട്ടയിലാണ്. വ്യാജ സർട്ടിഫിക്കറ്റുകളാണ് അതിനുപയോഗിക്കുന്നതെന്ന് വ്യാജ സീൽ കണ്ടെത്തിയതിലൂടെ വ്യക്തമായി കഴിഞ്ഞു.
കേരള സർക്കാർ അന്വേഷിച്ചാൽ സത്യം വെളിച്ചത്തുവരില്ല. ബാഹ്യ ഏജൻസികൾതന്നെ അന്വേഷിക്കണം. ഇൗ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫും യൂത്ത് ലീഗും സമരവുമായി മുന്നോട്ടുപോവുകയാണ്. കെ.എസ്.യു കുറച്ചുകൂടി സജീവമാകേണ്ടതുണ്ട്. എസ്.എഫ്.െഎ സ്വയം തിരുത്താൻ തയാറാവേണ്ടത് രാഷ്ട്രീയ കേരളത്തിെൻറ സാമൂഹിക ആവശ്യംകൂടിയാണ്. എന്നിട്ടു മാത്രമേ അപൂർവം ചില കാമ്പസുകളിലെങ്കിലും മതേതര കേരളത്തിന് ഭീഷണിയാകുംവിധം വർഗീയ ഉള്ളടക്കത്തോടെ ആധിപത്യം സ്ഥാപിക്കുന്ന എ.ബി.വി.പിയെ പോലുള്ളവരെ ഒരുമിച്ചുനിന്ന് എതിർക്കാൻ കഴിയൂ. ബന്ധുനിയമന വിഷയത്തിൽ കോടതിയിൽനിന്ന് തിരിച്ചടിയല്ല ഉണ്ടായിട്ടുള്ളതെന്നും ഫിറോസ് പറഞ്ഞു. മന്ത്രി കെ.ടി. ജലീലിന് കോടതി ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നേരിട്ട് കോടതിയെ സമീപിക്കാൻ കഴിയില്ല എന്ന നിയമതടസ്സം മാത്രമാണുള്ളത്. ഈ തടസ്സം മാറികിട്ടാൻ അനുവാദം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഒരു അഴിമതിക്കാരെയും വെറുതെ വിടില്ലെന്നും ഫിേറാസ് പറഞ്ഞു. അദീബ് രാജിവെച്ചതും ശമ്പളമായി പറ്റിയ പണം മുഴുവൻ സർക്കാറിലേക്ക് തിരിച്ചടച്ചതും യൂത്ത് ലീഗിെൻറ സമര വിജയമാണ്. ഇനിയൊരു മന്ത്രിയും ഇങ്ങനെയൊരു അഴിമതിക്ക് മുതിരില്ല. ചോദ്യം ചെയ്യാൻ യൂത്ത് ലീഗുണ്ടെന്ന സന്ദേശംകൂടിയാണ് നിയമപോരാട്ടത്തിലൂടെ നൽകിയത്. വെള്ളിയാഴ്ച രാവിലെ റിയാദിലെത്തിയ ഫിേറാസ് ശനിയാഴ്ച യൂനിവേഴ്സിറ്റി കോളജ് വിഷയത്തിൽ കാസർകോട് നടക്കുന്ന യൂത്ത് ലീഗിെൻറ കലക്ടറേറ്റ് മാർച്ചിൽ പെങ്കടുക്കാൻ രാത്രിയിൽതന്നെ കേരളത്തിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
