പി.കെ. ബഷീർ എം.എൽ.എക്ക് ജിദ്ദയിൽ സ്വീകരണം
text_fieldsപി.കെ. ബഷീർ എം.എൽ.എക്ക് ജിദ്ദ ഏറനാട് മണ്ഡലം
കെ.എം.സി.സി നൽകിയ സ്വീകരണ പരിപാടി
ജിദ്ദ: ഉംറ തീർഥാടനത്തിനായി എത്തിയ ഏറനാട് മണ്ഡലം എം.എൽ.എ പി.കെ. ബഷീറിന് ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി. ജിദ്ദ വോക്കോ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് സുൽഫിക്കർ ഒതായി, ജന.സെക്ര.മൊയ്ദീൻ കുട്ടി കാവനൂർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിനാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും മറുപടി നൽകവേ പി.കെ. ബഷീർ പറഞ്ഞു. വയനാട് പ്രളയബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകളുടെ താക്കോൽദാനം ഈ മാസം തന്നെ നടക്കുമെന്നും എം.എൽ.എ അറിയിച്ചു. ചടങ്ങിൽ കെ.സി. മൻസൂർ, കെ.ടി.എ. ബക്കർ, കെ.വി. സലാം, ഫാറൂഖ്, അലി എന്നിവരും വിവിധ പഞ്ചായത്ത് പ്രതിനിധികളും സംസാരിച്ചു. കെ.എം.സി.സി നേതാക്കളായ വി.പി. മുസ്തഫ, സബീർ മമ്പാട്, സൈത് അലവി കുഴിമണ്ണ, മുസ്തഫ കോഴിശ്ശേരി തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

