ആരോപണങ്ങൾകൊണ്ട് പ്രതിപക്ഷത്തെ തളർത്താനാകില്ല - പി.കെ ബഷീർ എം.എൽ.എ
text_fieldsമദീന: കേരള സർക്കാരിെൻറ ഭരണ പരാജയം മറച്ചുവെക്കാൻ സോളാർ കേസ് പോലുള്ള ആരോപണങ്ങൾ കൊണ്ട് പ്രതിപക്ഷത്തെ ഒതുക്കി നിർത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് പി.കെ ബഷീർ എം.എൽ.എ അഭിപ്രായപ്പെട്ടു. മദീന കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് ബദലായി കോൺഗ്രസിനല്ലാതെ മറ്റൊരു ശക്തിക്കും വളർന്നുവരാൻ ഇന്ത്യയിലെ സാഹചര്യത്തിൽ സാധ്യമല്ല. ഈ തിരിച്ചറിവ് മുസ്ലീം ലീഗിന് പണ്ടേ മുതൽ ഉണ്ട്.
ഇടതുപക്ഷത്തെ ഒരുവിഭാഗം അത്തരം നിർദേശങ്ങളുമായി മുന്നോട്ടു വരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തിയതായിരുന്നു എം.എൽ.എ.ആക്റ്റിംഗ് പ്രസിഡൻറ് റഷീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു.അബ്ദുൽ ഹഖ് തിരൂരങ്ങാടി ആശംസ നേർന്നു.ബഷീർ വാഴക്കാട് ഖിറാഅത്ത് നടത്തി. മദീന കെ.എം.സി.സി ജനറൽ സെക്രട്ടറി ശരീഫ് കാസർകോട് സ്വഗതവും ഹംസ പെരിമ്പലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
