പി.കെ ബഷീർ എം.എൽ.എ കോണ്‍സൽ ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: മുസ്‌ലിം ലീഗ് നേതാവും ഏറനാട് മണ്ഡലം എം.എല്‍.എയുമായ പി.കെ ബഷീര്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖുമായി കോണ്‍സുലേറ്റില്‍ കൂടിക്കാഴ്ച നടത്തി. മക്കയില്‍ വെടിയേറ്റു മരിച്ച അകമ്പാടത്ത് മുനീറിെൻറ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് സി.ജിയുമായി ചര്‍ച്ച നടത്തിയതായി എം.എൽ.എ അറിയിച്ചു.
പാസ്‌പോര്‍ട്ടിലെ പേരുമാറ്റം തുടങ്ങിയ തിരുത്തുകള്‍ വരുത്തുന്നതിനുള്ള അപേക്ഷകളില്‍ കാലതാമസം വരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ മറുപടിയാണ് കോണ്‍സല്‍ ജനറലില്‍നിന്നു ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
കേരളോൽസവം വിജയകരമാക്കാന്‍ നേതൃത്വം നല്‍കിയ കോണ്‍സല്‍ ജനറലിനെ എം.എൽ.എ അഭിനന്ദിച്ചു. കെ.എം.സി.സി ഏറനാട് മണ്ഡലം ഭാരവാഹികളായ സുല്‍ഫീക്കര്‍ ഒതായി, അസ്‌കര്‍ എടവണ്ണ, നാസര്‍ ഒളവട്ടൂര്‍ എന്നിവരും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.