പി.ജെ.എസ് ഭാരവാഹികൾ ജില്ല കലക്ടറെ സന്ദർശിച്ചു
text_fieldsപത്തനംതിട്ട ജില്ല കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസിനെ ജിദ്ദയിലെ പി.ജെ.എസ്
ഭാരവാഹികൾ സന്ദർശിച്ച് ഉപഹാരം കൈമാറുന്നു.
ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) നടത്തിയ ബാലജനസഖ്യത്തിെൻറ ഓൺലൈൻ പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത പത്തനംതിട്ട ജില്ല കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസിനെ പി.ജെ.എസ് ജിദ്ദ ഭാരവാഹികൾ സന്ദർശിച്ചു നന്ദി അറിയിക്കുകയും സന്തോഷ സൂചകമായി ഉപഹാരം കൈമാറുകയും ചെയ്തു. മുൻ പ്രസിഡന്റുമാരായ മെഹബൂബ് അഹമ്മദ്, ഉപദേശകസമിതി കമ്മിറ്റി അംഗം കൂടിയായ വിലാസ് അടൂർ, മറ്റ് അംഗങ്ങളായ ആർട്ടിസ്റ്റ് അജയകുമാർ, ഷറഫ്പത്തനംതിട്ട, സജീന ഷറഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

