പി.ജെ.എസ് ക്രിസ്മസ്, പുതുവത്സരാഘോഷം
text_fieldsജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ വിവിധ കലാപരിപാടികളോടെ കൊണ്ടാടി. ശറഫിയ അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്രിസ്മസ് കരോളുകൾ, ഗാനസന്ധ്യ, നൃത്ത-നൃത്യങ്ങൾ, മാഞ്ചർ സീൻ എന്നിവക്കൊപ്പം പാപ്പയെ വരവേറ്റും പുൽക്കൂട് ഒരുക്കിയും ആഘോഷിച്ചു. രക്ഷാധികാരി ജയൻ നായർ പ്രക്കാനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു.
ജോർജ് മാത്യു (ബെന്നി മഠത്തിൽ) ക്രിസ്മസ്, ന്യൂ ഇയർ സന്ദേശം നല്കി. വൈസ് പ്രസിഡന്റുമാരായ ജോസഫ് വർഗീസ് വടശ്ശേരിക്കര, സന്തോഷ് കടമ്മനിട്ട എന്നിവർ സംസാരിച്ചു. ജോബി ടി. ബേബി, എബി ചെറിയാൻ മാത്തൂർ, ഓമനക്കുട്ടൻ, രഞ്ജിത്ത് മോഹൻ, സജു കൈരളിപുരം, ഹസീന നവാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജോർജ് ഓമല്ലൂർ, ദീപിക സന്തോഷ്, അസ്മ സാബു, അനു ഷിജു, ബീന അനിൽ കുമാർ, സെറ വർഗീസ് തുടങ്ങിയവർ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ശ്വേത ഷിജു അവതാരകയായിരുന്നു. സജി കുറുങ്ങാട്ടിന്റെ നേതൃത്വത്തിൽ ഒരുക്കിയ പുൽക്കൂട് ദൃശ്യഭംഗി നല്കി. മനോജ് മാത്യു അടൂർ, മാത്യു തോമസ് കടമ്മനിട്ട, സാബുമോൻ പന്തളം, ഹൈദർ അലി നിരണം, നവാസ്ഖാൻ ചിറ്റാർ, ജോസഫ് നെടിയവിള, അനിൽ കുമാർ പത്തനംതിട്ട, വർഗീസ് ഡാനിയൽ, വിലാസ് അടൂർ, അയ്യൂബ് ഖാൻ പന്തളം, അനിയൻ ജോർജ്, സന്തോഷ് കെ. ജോൺ, ബിജി സജി, സുശീല ജോസഫ് തുടങ്ങിയവർ ആഘോഷ പരിപാടികൾ നിയന്ത്രിച്ചു. ഇൻഡോർ ഗെയിമുകളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജോർജ് വർഗീസ് പന്തളം സ്വാഗതവും ട്രഷറർ മനുപ്രസാദ് ആറന്മുള നന്ദിയും പറഞ്ഞു.