മോദിയുടെ അനുകരണമാണ് പിണറായി സർക്കാർ -വി.സി. കബീർ
text_fieldsഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി ഒരുക്കിയ സ്വീകരണപരിപാടിയിൽ മുൻ മന്ത്രി
വി.സി. കബീർ സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യ മഹാരാജ്യത്തിന്റെ സാംസ്കാരിക വൈജാത്യങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷനൽ കോൺഗ്രസ് മാത്രമാണെന്നും കോൺഗ്രസിന്റെ തകർച്ച രാജ്യത്തിന്റെ ഫെഡറൽ സംവിധാനം മാത്രമല്ല രാജ്യം തന്നെ ഇല്ലാതാക്കുമെന്നും മുൻ മന്ത്രിയും ഗാന്ധി ദർശൻ സമിതി ചെയർമാനുമായ വി.സി കബീർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതി നായനാർ മന്ത്രിസഭയുടെ കാബിനറ്റിൽ എതിർത്തു പരാജയപ്പെടുത്തിയത് സി.പി.എം നേതൃത്വത്തിന്റെ ഇടപെടലായിരുന്നു എന്ന് അക്കാലത്തെ തുറമുഖ മന്ത്രികൂടിയായിരുന്ന അദ്ദേഹം വെളിപ്പെടുത്തി. മോദിയെ അനുകരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. അഴിമതിയും ലഹരിയും സ്വജനപക്ഷപാതവും തിമിർത്താടുകയാണ് പിണറായി സർക്കാറിന്റെ കാലത്ത്.
വർഗീയതക്കും ലഹരിക്കും അഴിമതിക്കും എതിരെ ഗാന്ധി ദർശൻ സമിതി പോരാട്ടങ്ങൾ തുടരുമെന്നും കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുവാനുള്ള പ്രത്യക പരിപാടികൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞൂ. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. മുജീബ് മൂത്തേടത് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. അലി തേക്കുതോട്, നൗഷാദ് അടൂർ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
എ.ഐ.ഒ.സി.സി കോഓഡിനേറ്റർ ഖമർ സാദാ, ചെമ്പൻ അബ്ബാസ്, മുജീബ് മൂത്തേടത്ത്, നാസിമുദ്ദീൻ മണനാക്ക്, മുജീബ് തൃത്താല, രാധാകൃഷ്ണൻ കാവുമ്പായി കണ്ണൂർ, അൻവർ എടപ്പള്ളി, ഗഫൂർ വണ്ടൂർ, എൻ.കെ. സുബ്ഹാൻ, നാസർ കോഴിത്തൊടി, അനിൽ കുമാർ പത്തനംതിട്ട, അഷ്റഫ് കിഴക്കേക്കാട്, മൗഷ്മി ശരീഫ്, പ്രിൻസാദ് കോഴിക്കോട്, നാസർ സൈൻ, ശരീഫ് വാഴക്കാട്, ഫിറോസ് അത്തിമണ്ണിൽ, റഫീഖ് മൂസ, അയ്യൂബ് പന്തളം, നവാസ് ബീമാപ്പള്ളി, ഹുസൈൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

